എന്നാല്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ആ ചിത്രം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ പുരസ്‌കാരം പിടിച്ച് നില്‍ക്കുന്നത് താരങ്ങളോ അധികൃതരോ അല്ല മറിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്ലീനിങ്ങ് ജീവനക്കാരനായ ജയനാണ്. മത്സരം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട വേസ്റ്റുകളില്‍ അഴുകി ചേരാത്ത ഇത്തരം വസ്തുക്കള്‍ ഇനി ക്ലീനിങ്ങ് തൊഴിലാളികളുടെ ബാധ്യതയാണ്.
പുരസ്‌കാരത്തിന്റെ കാര്‍ഡുമായി നില്‍ക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ബിസിസിഐയെയും ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെയും ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട് ഹബ്ബിനെയുമെല്ലാം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് മത്സരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുന്നതിന് എന്തെങ്കിലും പ്രതിവിധി കണ്ടെത്താന്‍ ബിസിസിഐ തയ്യാറാകുമെന്നാണ് പറഞ്ഞാണ് 'പ്രകൃതി' എന്ന ഫേസ്ബുക്ക് പേജിന്റെ പേസ്റ്റ്.
advertisement
ഡല്‍ഹിയെ തകര്‍ത്ത് ഗോവ ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനത്ത്; ഗോളുകള്‍ കാണാം
'എന്തുക്കൊണ്ട് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്‌കാര വിതരണം നടത്തിക്കൂടാ ? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബിസിസിഐക്ക് ഒരു ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ സാധിക്കും.' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
