'ട്രോളുകള്‍കൊണ്ട് തകര്‍ക്കാനാകില്ല'; ആ പരാമര്‍ശത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്; വിശദീകരണവുമായി കോഹ്‌ലി
Last Updated:
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യംവിട്ട് പോകണമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തന്റെ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് താരം വിഷയത്തില്‍ വിസദീകരണവുമായെത്തിയത്. കഴിഞ്ഞദിവസം തന്റെ ആപ്പിലൂടെയായിരുന്നു കോഹ്‌ലി വിദേശ താരങ്ങളെയാണ് ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് നിങ്ങള്‍ ഇവിടെ ജീവിക്കാന്‍ അര്‍ഹനല്ലെന്ന പരാമര്‍ശം നടത്തിയത്.
സംഭവം രാജ്യത്ത് ചര്‍ച്ചയായതോടെയാണ് നായകന്‍ ട്വിറ്ററിലൂടെ വിശദകരണവുമായെത്തിയിരിക്കുന്നത്. ട്രോളുകള്‍ തനിക്ക് ശീലമാണെന്നും അതുകൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും പറഞ്ഞ താരം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രത്തെ മാനിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
'ട്രോളുകള്‍ എനിക്ക് ശീലമാണ്. അതുകൊണ്ടു എന്നെ തകര്‍ക്കാനാകില്ല. ആ ആരാധകന്റെ കമന്റില്‍ 'ഈ ഇന്ത്യന്‍ താരങ്ങള്‍' എന്നുണ്ടായിരുന്നു. ആ പരാമര്‍ശനത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. എല്ലാവരിലും പ്രകാശം പരത്തി ഈ ഉത്സവ സീസണ്‍ ആസ്വദിക്കൂ, എല്ലാവരോടും സ്നേഹം, എല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ.' കോഹ്‌ലി ട്വീറ്റ് ചെയ്തു.
advertisement
I guess trolling isn't for me guys, I'll stick to getting trolled! 😁
I spoke about how "these Indians" was mentioned in the comment and that's all. I’m all for freedom of choice. 🙏 Keep it light guys and enjoy the festive season. Love and peace to all. ✌😊
— Virat Kohli (@imVkohli) November 8, 2018
advertisement
ടെന്നീസില്‍ വിദേശ താരങ്ങളെ ഇഷ്ടമാണെന്ന പറഞ്ഞിട്ടുള്ള കോഹ്‌ലി അങ്ങനെയെഹ്കില്‍ വിദേശത്തേക്ക് പോകണമെന്നും സൂപ്പര്‍ താരമായതോടെ കോഹ്‌ലി അഹങ്കാരമായെന്നും ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളായിരുന്നു അതെന്നും തുടങ്ങി നിരവധി കമന്റുകളായികരുന്നു നായകന്റെ പരാമര്‍ശനത്തിനെതിരെ വന്നിരുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2018 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ട്രോളുകള്‍കൊണ്ട് തകര്‍ക്കാനാകില്ല'; ആ പരാമര്‍ശത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്; വിശദീകരണവുമായി കോഹ്‌ലി


