ഇത്തരം സംഭവങ്ങള്‍ കാണാന്‍ പാടില്ലാത്തതാണെന്നും ഇത്തരം സംഭവങ്ങളുടെ ഭാഗമായതില്‍ ഖേദിക്കുന്നതായും വുകോമനോവിച്ച് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചതും. മാനേജ്‌മെന്റിന്റേയും ആരാധകരുടേയും കളിക്കാരുടേയും മാധ്യമങ്ങളുടേയും പിന്തുണയ്ക്ക് നന്ദി പറയുന്നതായും വുകോമനോവിച്ച് പറഞ്ഞു.
‘മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെ നടന്ന സംഭവങ്ങളില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കളിക്കളം വിടാനുണ്ടായ ഞങ്ങളുടെ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അത് ആ നിമിഷത്തെ തീവ്രതയില്‍ എടുത്തതാണെന്നും ഞങ്ങള്‍ തിരിച്ചറിയുന്നു.’ ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
advertisement
ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട ബ്ലാസ്റ്റേഴ്‌സ് ടീമിന് നാല് കോടി രൂപ പിഴയാണ് ഫെഡറേഷന്‍ വിധിച്ചത്. പരിശീലകന്‍ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. . ക്ഷമാപണം നടത്തിയില്ലെങ്കില്‍ ആറ് കോടി രൂപ പിഴയടയ്ക്കണമെന്ന ഫെഡറേഷന്റെ നടപടിക്കു പിന്നാലെയാണ് ക്ലബ്ബ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.