കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; 4 കോടി പിഴ അടക്കണം, കോച്ച് ഇവാന്‍ വുകോമനോവിച്ചിന് വിലക്കും 5 ലക്ഷം പിഴയും

Last Updated:

ബെംഗളൂരുവിനെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തില്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ചുവിളിച്ച സംഭവത്തിലാണ് നടപടി

ഐഎസ്എല്‍ ഫുട്ബോളില്‍ ബെംഗുളൂരു എഫ്.സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍‌ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ 4 കോടി രുപ പിഴയിട്ടു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി ക്ഷാമപണം നടത്തണം. അല്ലാത്ത പക്ഷം പിഴ തുക 6 കോടിയാകും.
സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന് 10 മത്സരങ്ങളില്‍ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ശിക്ഷ വിധിച്ചത്. പരിശീലകനും പരസ്യമായി മാപ്പുപറയണം അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. പത്ത് ദിവസത്തിനുള്ളില്‍ പിഴ ഒടുക്കാനാണ് നിര്‍ദേശം.
കഴിഞ്ഞ മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽനിന്നു ഗോൾ നേടിയതിനു പിന്നാലെ, ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; 4 കോടി പിഴ അടക്കണം, കോച്ച് ഇവാന്‍ വുകോമനോവിച്ചിന് വിലക്കും 5 ലക്ഷം പിഴയും
Next Article
advertisement
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
  • എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 മുതൽ 30 വരെ നടക്കും

  • പ്ലസ്ടു പരീക്ഷ 2026 മാർച്ച് 6 മുതൽ 28 വരെ ഉച്ചക്ക് 1.30ന്

  • പ്ലസ് വൺ പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ രാവിലെ 9.30ന്

View All
advertisement