TRENDING:

ബ്ലാസ്റ്റേഴ്സിനെ ഇനി നെലോ വിംഗാദ കളി പഠിപ്പിക്കും

Last Updated:

വിഖ്യാത ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് നിയമിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്‍റെ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായി മുൻ പോർച്ചുഗൽ താരം നെലോ വിംഗാദ എത്തും. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. വിഖ്യാത ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് നിയമിച്ചത്. നെലോ വിംഗാദയെ സംബന്ധിച്ച് ഐ.എസ്.എൽ പുതിയ കളരിയല്ല. 2016 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിച്ചത് ഇദ്ദേഹമായിരുന്നു. പോർച്ചുഗൽ അണ്ടർ-20 ടീം, സൌദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ഇറാൻ, മലേഷ്യ ദേശീയ ടീമുകളെയും വിംഗാദ പരിശീലിപ്പിച്ചിട്ടുണ്ട്. നെലോ വിംഗാദ പരിശീലിപ്പിച്ച പോർച്ചുഗൽ ടീം 1995-ൽ നടന്ന അണ്ടർ-20 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.
advertisement

ബ്ലാസ്റ്റേഴ്സും ഡേവിഡ് ജെയിംസും വഴിപിരിഞ്ഞു

അതേസമയം ഒരിടവേളയ്ക്ക് ശേഷം ഐ.എസ്.എൽ രണ്ടാം പാദ മത്സരങ്ങൾക്ക് ജനുവരി 25ന് തുടക്കമാകും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സാണ് കളത്തിലിറങ്ങുന്നത്. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയാണ് എതിരാളികൾ.

കളിക്കളത്തിലെ യുദ്ധം ജയിച്ച് ഖത്തർ

12 മത്സരങ്ങളിൽനിന്ന് 27 പോയിന്‍റുമായി ബംഗളുരു എഫ്.സിയാണ് ലീഗിൽ ഒന്നാമത്. 12 മത്സരങ്ങളിൽനിന്ന് ഒമ്പത് പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ബ്ലാസ്റ്റേഴ്സിനെ ഇനി നെലോ വിംഗാദ കളി പഠിപ്പിക്കും