ബ്ലാസ്റ്റേഴ്സും ഡേവിഡ് ജെയിംസും വഴിപിരിഞ്ഞു
Last Updated:
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസ് പുറത്ത്. ഐഎസ്എൽ നാലാം സീസണിൽ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബിന്‍റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ജെയിംസിന് പഴികേട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനെ നീക്കിക്കൊണ്ടുള്ള തീരുമാനം വന്നത്.
പരസ്പര ധാരണയോടെ വഴിപിരിഞ്ഞതെന്നാണ് ക്ലബിന്‍റെ വിശദീകരണം. ഡേവിഡ് ജെയിംസ് ടീമിന് നൽകി വന്ന സേവനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നൽകുന്നതായും കേരള ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വരുൺ ത്രിപുരനേനി അറിയിച്ചു.
ക്ലബ്ബില്‍ ടീമംഗങ്ങളും മാനേജ്‌മെന്റും നൽകി വന്ന പിൻതുണയ്ക്കും സഹായങ്ങൾക്കും പൂർണ്ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന് എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് ടീമിൽ നിന്നുള്ള വിടവാങ്ങൽ അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിൻതുണയ്ക്കും അദേഹം നന്ദി പറഞ്ഞു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2018 12:57 PM IST


