സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോയില്‍ നിന്ന് ആനയുടെ ചിത്രം ഭാഗികമായി മറച്ചാണ് ക്ലബ് പ്രതികരിച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. ആനയ്ക്ക് നേരെ നടന്നത് നീചവും ക്രൂരവുമായ ആക്രമണമാണെന്നും ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ക്ലബ് പറയുന്നു.
TRENDING:Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്‍; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]
advertisement
‘ആരേയും ഉപദ്രവിക്കാത്ത ഒരു സാധു മൃഗത്തോട് ചിലർ ചെയ്ത ക്രൂരമായ പ്രവർത്തിയെക്കുറിച്ച് അറിഞ്ഞു. അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. ഗർഭിണിയായ ആനയ്ക്ക് പടക്കം ഭക്ഷണമായി നൽകുന്നതിൽ രസം കണ്ടെത്തിയ ചിലരാണ് ഈ നിർഭാഗ്യകരമായ സംഭവത്തിനു പിന്നിൽ. ഒരു സംസ്ഥാനം പതിറ്റാണ്ടുകളായി ജ്ഞാനത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി കാണുന്ന ആന എന്ന ജീവി നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ ഈ പ്രവർത്തിയെ എല്ലാവരും അപലപിക്കണമെന്ന് അഭ്യർഥിക്കുന്നു’- ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചു.