Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി
- Published by:Asha Sulfiker
- news18-malayalam
Last Updated:
Death Of Elephant: ഏറെ വിവാദം ഉയർത്തിയ സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ' വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെ അധികം വൈകാതെ കണ്ടെത്തി തക്ക നടപടി സ്വീകരിക്കും' എന്ന ഉറപ്പാണ് അദ്ദഹം നല്‍കിയത്.
ന്യൂഡൽഹി: പാലക്കാട് ജ സ്ഫോടക വസ്തുക്കൾ അടങ്ങിയ പൈനാപ്പിൾ കഴിച്ച് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധി. വയനാട് എംപി രാഹുല്‍ ഗാന്ധിയെയും വനം വകുപ്പ് മന്ത്രി കെ.രാജുവിനെയും ലക്ഷ്യം വച്ചായിരുന്നു ഇവരുടെ പ്രതികരണം. 'രാഹുൽ ഗാന്ധി ആ ഭാഗത്തു നിന്നുള്ള എംപിയാണ്.. എന്തുകൊണ്ട് അദ്ദേഹം ഇതുവരെ നടപടിയൊന്നും എടുത്തില്ല എന്ന ചോദ്യമാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ മനേക ഉന്നയിച്ചത്.വനം വകുപ്പ് സെക്രട്ടറിയെ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച അവർ, ഒരൽപമെങ്കിലും ധാർമ്മികതയുണ്ടെങ്കിൽ വനംവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും വ്യക്തമാക്കി..
പാലക്കാട് മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് സമീപം തിരുവാഴിയോടാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്ന് അതിൽ വായിലിരുന്ന് പൊട്ടിത്തെറിച്ച് പരിക്കേറ്റ ആനയുടെ ദാരുണാന്ത്യം. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്. വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം പൊട്ടിത്തെറിച്ച് വായിലുണ്ടായ മുറിവുകളെത്തുടർന്ന് ഭക്ഷണം കഴിക്കാനാകാതെയാണ് ചരിഞ്ഞത്. ഉദരത്തിൽ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ട് മണ്ണാർക്കാട് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസറായ മോഹന കൃഷ്ണനിട്ട ഫേസ്ബുക്ക് പോസ്റ്റാണ് സംഭവം പുറത്തറിയാൻ ഇടയാക്കിത്.
advertisement
TRENDING:കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; കൊലയാളി കുമരകം സ്വദേശി; പിടിയിലായെന്നു സൂചന [NEWS] 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]
കുറിപ്പ് വൈറലായതോടെയാണ് രൂക്ഷമായ വിമർശനങ്ങളാണ് പലഭാഗത്തു നിന്നും ഉയരുന്നത്. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കം സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഏറെ വിവാദം ഉയർത്തിയ സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ' വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെ അധികം വൈകാതെ കണ്ടെത്തി തക്ക നടപടി സ്വീകരിക്കും' എന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്.
advertisement
കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് തേടിയ അദ്ദേഹം കുറ്റക്കാർക്കെതിരെ തക്ക ശിക്ഷയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 04, 2020 6:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി