സ്ഫോടക വസ്തു പൈനാപ്പിൾ നിറച്ച് നൽകി കേരളത്തിൽ ഗർബിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. കേരളത്തിൽ നടന്ന സംഭവം നടുക്കത്തോടെയാണ് കേട്ടതെന്നും മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാമെന്നും ഈകാടത്തം അവസാിനിപ്പിക്കാൻ സമയമായെന്നും കോലി ട്വീറ്റ് ചെയ്തു.
അമ്പലപ്പാറ വനമേഖലയിലെ കർഷകർ പന്നിയെ തുരത്താനായി കൃഷിയിടത്തിൽ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. കൂടാതെ പൈനാപ്പിളിൽ പടക്കം നിറച്ച് വെക്കാറുണ്ടെന്നും സൂചന ലഭിച്ചു. ഇതോടെയാണ് വനം വകുപ്പിന്‍റെ അന്വേഷണം പൈനാപ്പിളിലേക്ക് നീങ്ങിയത്. ആരെങ്കിലും പടക്കം നിറച്ച പൈനാപ്പിൾ ആനയ്ക്ക് നൽകിയിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.
ആനയ്ക്ക് ചികിത്സ നൽകാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നെങ്കിലും ഒരു മാസം ഗർഭിണിയായ ആന പുഴയിൽ തന്നെ ചരിയുകയായിരുന്നു.