TRENDING:

Kerala Blasters | സുസജ്ജം; ഗോവയിൽ പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

Last Updated:

ശേഷിക്കുന്ന വിദേശതാരങ്ങളും വരുന്ന ആഴ്ചകളിൽ ഗോവയിൽ ടീമിനൊപ്പം ചേരും. പുതുതായി പ്രഖ്യാപിച്ച സ്ക്വാഡിൽ റിസർവ് ടീമിൽ നിന്നുള്ള 7 യുവകളിക്കാരും ഉൾപ്പെടുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഐഎസ്എൽ ഏഴാം സീസണിനായി പടയൊരുക്കം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ്ബ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെ നേതൃത്വത്തിലാണ് മഞ്ഞപ്പട ഗോവയിൽ  പ്രീ-സീസൺ പരിശീലനത്തിന്  തുടക്കമിട്ടത്. ഇതോടൊപ്പം പ്രീ-സീസൺ സ്ക്വാഡിനേയും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.
advertisement

ലീഗിന്റെ എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടും, ഈ മഹാമാരി കാലഘട്ടത്തിനാവശ്യമായ മുന്നൊരുക്കം നടത്തികൊണ്ടും പുതിയ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം കുറച്ച് ദിവസത്തേക്ക് മാപുസയിലെ ഡ്യുലർ സ്റ്റേഡിയത്തിലാകും പരിശീലനത്തിനിറങ്ങുക. തുടർന്ന് ഈ സീസണിലെ ക്ലബ്ബിന്റെ ഔദ്യോഗിക പരിശീലന വേദിയായ പെഡെം സ്പോർട്സ് കോംപ്ലക്സിലെ മൈതാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് മാറും.

You may also like:പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തി; ബലാത്സംഗത്തിന് ഇരയായെന്ന് കുടുംബം [NEWS]'സഞ്ജുവിനെ എടുത്തുയർത്തുന്നത് നല്ലത്, കളി മോശമായാൽ താഴെയിട്ട് മെതിക്കരുത്' [NEWS] ബ്രെസയും വെന്യുവും നെക്സോണും പിന്നിലായി; ആദ്യമാസം തന്നെ സോണറ്റ് ഒന്നാമത് [NEWS]

advertisement

പ്രതിഭാസമ്പന്നരായ താരങ്ങളെ കൊണ്ട് നിറഞ്ഞതാണ് പ്രതിരോധവും മധ്യനിരയും മുന്നേറ്റനിരയും. യൂറോപ്പ്യൻ കേളീ മികവുമായെത്തുന്ന താരങ്ങളും ചെറുപ്പത്തിന്റെ ആവേശം നിറയുന്ന രാജ്യത്തിന്റെ ഭാവിതാരങ്ങളും നിറയുന്ന ടീം ഇക്കുറി അത്ഭുതം കാണിക്കുമെന്നാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ.

ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ സ്ക്വാഡ്:

ഗോൾ കീപ്പേഴ്സ്

1. ആൽബിനോ ഗോമസ്

2. പ്രഭ്സുഖാൻ സിംഗ് ഗിൽ

3. ബിലാൽ ഹുസൈൻ ഖാൻ

4. മുഹീത് ഷബീർ

പ്രതിരോധം(ഡിഫൻഡേഴ്സ്)

1. ദെനെചന്ദ്ര മെയ്തേ

2. ജെസ്സൽ കാർണെയ്റോ

advertisement

3. നിഷു കുമാർ

4. ലാൽറുവതാരാ

5. അബ്ദുൾ ഹക്കു

6  സന്ദീപ് സിംഗ്

7. കെൻസ്റ്റാർ ഖർഷോങ്

മധ്യനിര(മിഡ്ഫീൽഡേഴ്‌സ്)

1. സഹൽ അബ്ദുൾ സമദ്

2. ജീക്സൺ സിംഗ്

3. രോഹിത് കുമാർ

4. അർജുൻ ജയരാജ്‌

5. ലാൽതതങ്ക ഖാൽറിംഗ്

6. ആയുഷ് അധികാരി

7. ഗോട്ടിമായും മുക്താസന

8. ഗിവ്സൻ സിംഗ് മൊയ്റാങ്തേം

9. രാഹുൽ കെ പി

10. സെയ്ത്യസെൻ സിംഗ്

11. റീഥ്വിക് ദാസ്

advertisement

12. നോൻഗ്ഡംബ നഒറേം

13. സെർജിയോ സിഡോഞ്ജ

14. ഫകുണ്ടോ പേരെയ്‌ര

15. വിസന്റെ ഗോമസ്

16. പ്രശാന്ത് കെ

ആക്രമണനിര(ഫോർവേഡ്)

1. ഷെയ്ബോർലാംഗ്  ഖാർപ്പൻ

2. നഒരേം മഹേഷ്‌ സിംഗ്

3. ഗാരി ഹൂപ്പർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശേഷിക്കുന്ന വിദേശതാരങ്ങളും വരുന്ന ആഴ്ചകളിൽ ഗോവയിൽ ടീമിനൊപ്പം ചേരും. പുതുതായി പ്രഖ്യാപിച്ച സ്ക്വാഡിൽ റിസർവ് ടീമിൽ നിന്നുള്ള 7 യുവകളിക്കാരും ഉൾപ്പെടുന്നുണ്ട്. ഇതോടെ അവർക്ക് ഐ‌എസ്‌എൽ ഏഴാം സീസണിനായുള്ള കേരള ബ്ലാസ്റ്റേഴ്സ്  അന്തിമ സ്ക്വാഡിന്റെ ഭാഗമാകുന്നതിനായി കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും.  വിദേശ താരങ്ങളുടെയും സമ്പൂർണ കോച്ചിംഗ് സ്റ്റാഫിന്റെയും വരവോടെ പുതിയ സ്ക്വാഡിന്റെ പൂർണ പരിശീലനം ആരംഭിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Kerala Blasters | സുസജ്ജം; ഗോവയിൽ പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
Open in App
Home
Video
Impact Shorts
Web Stories