രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുന്നത്. പിഴവുകളെല്ലാം പരിഹരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നതെന്നാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞിരിക്കുന്നത്. മുന്നേറ്റത്തില്‍ വിദേശ താരങ്ങളായ പോപ്ലാറ്റ്‌നിക്കും സ്റ്റൊയാനോവിച്ചും നടത്തുന്ന പ്രകടനങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍.
ഒരു ജയവും ഒരു സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ഒന്ന് വീതം സമനിലയും തോല്‍വിയുമാണ് ഡല്‍ഹിയുടെ അക്കൗണ്ടില്‍. ഐപിഎല്ലില്‍ ഇതുവരെയും ഇരു ടീമുകളും പത്ത് തവണ നേര്‍ക്ക് നേര്‍ വന്നപ്പോള്‍ അഞ്ചെണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സാണ് വിജയിച്ചത്. മൂന്ന് കളി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടെണ്ണത്തില്‍ ഡൈനമോസും ജയിച്ചു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2018 4:08 PM IST