എന്നാല്‍ ഇന്നലെ നടന്ന ഇന്ത്യാ വിന്‍ഡീസ് രണ്ടാം ടി 20യ്ക്കിടെ വിന്‍ഡീസ് താരം പൊള്ളാര്‍ഡില്‍ നിന്നുണ്ടായ നീക്കം രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു ബന്ധങ്ങള്‍ക്കും താന്‍ വിലകൊടുക്കുന്നില്ലെന്ന് അടിവരയിടുന്നതായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ വിന്‍ഡീസ് പിന്തുടരുന്നതിനിടെയായിരുന്നു പൊള്ളാര്‍ഡിന്റെ മാന്യത വിട്ട പ്രകടനം. വിന്‍ഡീസ് താരത്തിന്റെ ക്യാച്ചെടുക്കാന്‍ ബൂംറ ശ്രമിക്കുന്നതിനിടെ താരം മനപൂര്‍വ്വം തടസം സൃഷ്ടിക്കുകയായിരുന്നു.
ലഖ്‌നൗ സ്‌റ്റേഡിയത്തില്‍ അപകടം; ഗവാസ്‌കറും മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴക്ക്
advertisement
വിന്‍ഡീസ് ഇന്നിങ്സിന്റെ 11-ാം ഓവറിലാണ് സംഭവം. ബുംറയെറിഞ്ഞ പന്ത് പൊള്ളാര്‍ഡ് ഉയര്‍ത്തി അടിച്ചെങ്കിലും പന്ത് നേരെ ഉയരുകയായിരുന്നു. ഉയര്‍ന്ന് പൊങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാന് ബൂംറ ഓടിയെത്തുകയും ചെയ്തു. എന്നാല്‍ ബൂംറയ്ക്കരികിലേക്കെത്തിയ പൊള്ളാര്‍ഡ് ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ ഉയര്‍ത്തി തടസം സൃഷ്ടിക്കുകയായിരുന്നു.
'വിന്‍ഡീസ് നെഞ്ചത്ത് ഇന്ത്യയുടെ ദീപാവലി ആഘോഷം'; രണ്ടാം ടി ട്വന്റി സ്വന്തമാക്കിയത് 71 റണ്ണിന്
എന്നാല്‍ ബൂംറ ക്യാച്ചെടുക്കുകയും പൊള്ളാര്‍ഡിനോട് എന്താണെന്ന് കൈ ഉയര്‍ത്തി ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ നടന്ന് നീങ്ങുകയായിരുന്നു പൊള്ളാര്‍ഡ്. 11 പന്തില്‍ നിന്ന് ആറു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
