നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സ്‌റ്റേഡിയത്തില്‍ അപകടം; ഗവാസ്‌കറും മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴക്ക്

  സ്‌റ്റേഡിയത്തില്‍ അപകടം; ഗവാസ്‌കറും മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴക്ക്

  Sunil-Gavaskar

  Sunil-Gavaskar

  • Last Updated :
  • Share this:
   ലഖ്‌നൗ: ഇന്ത്യാ വിന്‍ഡീസ് രണ്ടാം ടി 20യ്ക്കിടെ സ്റ്റേഡിയത്തില്‍ അപകടം. ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കറും സഞ്ജയ് മഞ്ജരേക്കറും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇരുവരും കമന്ററി ബോക്സിനുള്ളിലേക്ക് പ്രവേശിക്കവെ ഗ്ലാസ് ഡോര്‍ അടര്‍ന്നുവീഴുകയായിരുന്നു.

   അടുത്തകാലത്തയി നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഏക്‌നാ സ്റ്റേഡിയം അഡല്‍ ബിഹാരി വാജ്‌പോയി സ്‌റ്റേഡിയമെന്ന് പുനര്‍നാമകരണം ചെയ്തശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇന്നലെ നടന്നത്. അപകടത്തില്‍ നിന്ന് ഇരു കമന്റേറ്റര്‍മാരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

   'വിന്‍ഡീസ് നെഞ്ചത്ത് ഇന്ത്യയുടെ ദീപാവലി ആഘോഷം'; രണ്ടാം ടി ട്വന്റി സ്വന്തമാക്കിയത് 71 റണ്ണിന്

   'ഗ്ലാസ് ഡോറുകളിലൊരണ്ണം പൊടുന്നനെ വീഴുകയായിരുന്നു. ഭാഗ്യവശാല്‍ അപകടമൊന്നും സംഭവിച്ചില്ല' മഞ്ജരേക്കര്‍ പറഞ്ഞു. ഇന്നലെ നടന്ന ടി 20 മത്സരത്തില്‍ 71 റണ്ണിനായിരുന്നു ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറി പിറന്ന മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളും താരം സ്വന്തമാക്കിയിരുന്നു.

   First published:
   )}