'വിന്‍ഡീസ് നെഞ്ചത്ത് ഇന്ത്യയുടെ ദീപാവലി '; രണ്ടാം ടി ട്വന്റി സ്വന്തമാക്കിയത് 71 റണ്ണിന്

Last Updated:
ലഖ്‌നൗ: ഇന്ത്യാ വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 71 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് ഒരിക്കല്‍ പോലും ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ കരീബിയന്‍ പട തീര്‍ത്തും മങ്ങിപ്പോവുകയായിരുന്നു. രണ്ടാം മത്സരവും ജയിച്ച ഇന്ത്യ ടെസ്റ്റ് ഏകദിന പരമ്പരയ്ക്ക് പുറമേ ടി 20യും സ്വന്തമാക്കി.
നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ വിന്‍ഡീസ് താരങ്ങള്‍ക്ക് കഴിഞ്ഞുള്ളു. 23 റണ്ണെടുത്ത ഡാരെന്‍ ബ്രാവോയും 20 റണ്ണെടുത്ത കീമോ പോളുമാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ബൂംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കുറിച്ചത്. 61 പന്തുകളില്‍ ഏഴ് സിക്‌സിന്റെയും ഒമ്പത് ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 111 റണ്‍സാണ് രോഹിത് മത്സരത്തില്‍ നേടിയത്. ഇന്നത്തെ പ്രകടനത്തോടെ ടി 20 റണ്‍വേട്ടയില്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ഒന്നാമനാകാനും രോഹിതിന് കഴിഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിതും ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 123 റണ്ണായിരുന്നു ഒന്നാം വിക്കറ്റില്‍ ഇന്ത്യ നേടിയത്.
advertisement
41 പന്തില്‍ 43 റണ്ണെടുത്ത ധവാന്‍ പുറത്തായതിനു പിന്നാലെയെത്തിയ യുവതാരം ഋഷഭ് പന്തിന് തിളങ്ങാന്‍ കഴിഞ്ഞില്ല. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ലോകേഷ് രാഹുല്‍ നായകന് ഉറച്ച പിന്തുണ നല്‍കി. 14 പന്തുകളില്‍ നിന്ന് 26 റണ്‍സാണ് രാഹുല്‍ നേടിയത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വിന്‍ഡീസ് നെഞ്ചത്ത് ഇന്ത്യയുടെ ദീപാവലി '; രണ്ടാം ടി ട്വന്റി സ്വന്തമാക്കിയത് 71 റണ്ണിന്
Next Article
advertisement
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
  • മയക്കുമരുന്ന് കേസിലെ അടിവസ്ത്രം തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകി

  • ആന്റണി രാജുവിന് 3 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി വിധി ചോദ്യം ചെയ്തു

  • അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ശനിയാഴ്ച പരിഗണിക്കും

View All
advertisement