TRENDING:

'ഓരോ ഗതികേട്'; ഔട്ടായത് ഏഴാം പന്തില്‍; അബദ്ധം മനസിലാകാതെ അമ്പയറും ബാറ്റ്‌സ്മാനും

Last Updated:

ബിഗ്ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് ഓപ്പണര്‍ ക്ലിങ്ങര്‍ ഔട്ടായത് സിക്സേഴ്‌സ് താരം ബെന്‍ ഡ്വാര്‍ഷൂയിസ് എറിഞ്ഞ ഓവറിലെ ഏഴാം പന്തിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിഡ്നി: ക്രിക്കറ്റില്‍ ഔട്ടാവുകയെന്നത് ഏതൊരു ബാറ്റ്‌സ്മാനും വിഷമമുള്ള കാര്യമാണ്. അത് അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെയാണെങ്കില്‍ താരത്തിന്റെ ഭാഗ്യക്കേട് കൂടിയാണ്. തേര്‍ഡ് അംപയറിങ്ങും ഡിആര്‍എസ് രീതിയും വന്നതോട് കൂടി അമ്പയറിന്റെ തെറ്റായ തീരുമാനത്തില്‍ ഔട്ടാകേണ്ട അവസ്ഥ താരങ്ങള്‍ക്ക് വരാറില്ല. എന്നാല്‍ കഴിഞ്ഞദിവസം ബിഗ്ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് ഓപ്പണര്‍ മൈക്കല്‍ ക്ലിങ്ങര്‍ പുറത്തായ രീതി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയാണ്.
advertisement

സിഡ്‌നി സിക്‌സേഴുസുമായുള്ള മത്സരത്തിനിടെയായിരുന്നു ക്ലിങ്ങര്‍ക്ക് അമ്പയറുടെ അശ്രദ്ധമൂലം പുറത്താകേണ്ടി വന്നത്. സിക്‌സേഴ്‌സ് താരം ബെന്‍ ഡ്വാര്‍ഷൂയിസ് എറിഞ്ഞ ഓവറിലെ ഏഴാം പന്തിലായിരുന്നു ക്ലിങ്ങര്‍ ഔട്ടാകുന്നത്. എന്നാല്‍ ഇത് ഏഴാം പന്താണെന്ന് താരം കളം വിടുന്നതിനു മുന്നേ ആരും അറിഞ്ഞിരുന്നില്ല.

Also Read: ഏഷ്യന്‍ കപ്പ്: ഇന്ത്യക്കിന്ന് നിര്‍ണ്ണായക പോരാട്ടം; ചരിത്രമെഴുതാന്‍ ഒരു സമനില ദൂരം

സ്‌കോര്‍ച്ചേഴ്സ് ഇന്നിങ്സിന്റെ രണ്ടാം ഓവറിലായിരുന്നു താരത്തിന്റെ അസാധാരണമായ പുറത്താകല്‍ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സ്‌കോച്ചേഴ്‌സ് ഓപ്പണര്‍ അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായാണ് പുറത്താകുന്നത്. സ്റ്റീവ് ഒക്കീഫെയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു ക്ലിങ്ങറുടെ പുറത്താകല്‍. താരം കളം വിടുന്നതിനു മുന്നേ നോ ബോളിലാണോ പുറത്തായതെന്നും ക്യാച്ച് ക്ലീയറാണോയെന്നും തേര്‍ഡ് അമ്പയര്‍ പരിശോധിച്ചിരുന്നു.

advertisement

പിന്നീട് ഔട്ട് വിളിച്ചതിനു പിന്നാലെ താരം കളം വിടുകയും ചെയ്തു. ഇതിനുശേഷം സ്‌കോര്‍ബോര്‍ഡില്‍ ബോളുകളുടെ എണ്ണം നോക്കുമ്പോഴാണ് ഡ്വാര്‍ഷൂയിസ് എറിഞ്ഞത് ഏഴാ പന്താണെന്ന് മനസിലാകുന്നത്. മത്സരത്തിനു പിന്നാലെ അമ്പയറിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് സ്‌കോര്‍ച്ചേഴ്സ് പരിശീലകന്‍ ആഡം വോഗ് രംഗത്തെത്തുകയും ചെയ്തു.

Dont Miss: സ്പെയിനിൽ ചരിത്രമെഴുതി മെസി

മത്സരത്തില്‍ പന്തുകളുടെ എണ്ണം എടുക്കേണ്ടത് അമ്പയറുടെ ജോലിയാണെന്നായിരുന്നു വോഗിന്റെ വിമര്‍ശനം. കളിയില്‍ ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെ സ്‌കോര്‍ച്ചേഴ്സ് വിജയിക്കുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

;

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഓരോ ഗതികേട്'; ഔട്ടായത് ഏഴാം പന്തില്‍; അബദ്ധം മനസിലാകാതെ അമ്പയറും ബാറ്റ്‌സ്മാനും