സ്പെയിനിൽ ചരിത്രമെഴുതി മെസി

Last Updated:
ബാഴ്സലോണ: സ്പാനിഷ് ലീഗിൽ മെസിക്ക് ചരിത്രനേട്ടം. ലീഗിൽ നാന്നൂറ് ഗോളുകൾ നേടുന്ന താരമെന്ന അപൂർവ റെക്കോഡാണ് മെസി സ്വന്തമാക്കിയത്. എയ്ബറിന് എതിരായ മത്സരത്തിൽ 53-ാം മിനിട്ടിലാണ് മെസി ചരിത്രഗോൾ നേടിയത്. യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിലൊന്നിൽ ഒരുതാരം നാന്നൂറ് ഗോളുകൾ തികക്കുന്നത് ഇതാദ്യമായാണ്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ച ബാഴ്സലോണ ലീഗിൽ ഒന്നാംസ്ഥാനത്താണ്.
2003 നവംബർ 13നാണ് മെസി ആദ്യമായി ബാഴ്സലോണയ്ക്കായി കളത്തിലിറങ്ങിയത്. അപ്പോൾ മെസിക്ക് പ്രായം 16 വർഷവും 145 ദിവസവും മാത്രമായിരുന്നു. പോർട്ടോയുമായുള്ള സൗഹൃദ മത്സരത്തിലൂടെ മെസി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിച്ചു. എന്നാൽ ലാ ലിഗയിലെ മെസിയുടെ ആദ്യ മത്സരം 2004 ഒക്ടോബർ 16ന് എസ്പാന്യോളിനെതിരെ ആയിരുന്നു. ആ മത്സരത്തോയെ ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും ലാ ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി മെസി മാറിയിരുന്നു
advertisement
2005 മെയ് 1 ന് അൽബാസെറ്റെക്കെതിരെയായിരുന്നു ലാലിഗയിൽ മെസിയുടെ ആദ്യ ഗോൾ. അപ്പോൾ മെസിയുടെ പ്രായം 17 വർഷവും 10 മാസവും 7 ദിവസവുമായിരുന്നു. ബാഴ്സലോണക്കായി ലാ ലിഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസി മാറി. 2007 ൽ മെസിയുടെ സഹായത്തോടെ നേടിയ ഒരു ഗോളിലൂടെ ബോജൻ ക്രികിച് ആ റെക്കോർഡും തകർത്തു.
advertisement
2005-06 സീസണിൽ ആറ് ഗോളുകളാണ് നേടിയതെങ്കിൽ 2006-07 സീസണിൽ 14 ഗോളുകൾ മെസി ബാഴ്സയ്ക്കായി നേടി. പിന്നീടുള്ള സീസണുകളിൽ മെസി ഗോളുകൾ അടിച്ചുകൂട്ടി. ഗോൾ വേട്ടയിൽ പല റെക്കോർഡുകളും ആ മാന്ത്രികബൂട്ടുകൾക്കുമുന്നിൽ വഴിമാറി. 2008-09 സീസണിൽ 23 ഗോളും 2009-10 സീസണിൽ 34 ഗോളുകളുമാണ് മെസി അടിച്ചത്. എന്നാൽ മാരകഫോമിലായിരുന്ന 2011-12 സീസണിൽ ലാലിഗയിൽ മാത്രം 50 ഗോളുകളാണ് അർജന്‍റീനൻ താരം നേടിയത്.
മെസി ടീമിനൊപ്പമുണ്ടായിരുന്ന 13 സീസണുകളിൽ ഒമ്പത് തവണയും ലാലിഗ കിരീടം ബാഴ്സലോണയ്ക്കായിരുന്നു. എല്ലാ കിരീടനേട്ടവും മെസിയുടെ തകർപ്പൻ പ്രകടനങ്ങളുടെ പിൻബലത്തോടെയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്പെയിനിൽ ചരിത്രമെഴുതി മെസി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement