205 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. 10,000 കണ്ടെത്താന്‍ 259 ഇന്നിങ്ങ്‌സുകള്‍ വേണ്ടിവന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. ഇന്നിങ്ങ്‌സുകളുടെ എണ്ണത്തില്‍ മാത്രമല്ല ഇതിനായി ചെലവഴിച്ച ദിനങ്ങളുടെ കാര്യത്തിലും കോഹ്‌ലി എതിരാളികളെക്കാല്‍ വളരെ മുന്നിലാണ്. അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ അരങ്ങേറി 10 വര്‍ഷവും 68 ദിവസവും പിന്നിടുമ്പോഴാണ് കോഹ്‌ലി 10,000 തികക്കുന്നത്. ദിവസങ്ങളുടെ കാര്യത്തില്‍ രണ്ടാമതുള്ളത് ഇന്ത്യന്‍ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ്. 10 വര്‍ഷവും 317 ദിവസവുമായിരുന്നു ദ്രാവിഡ് ഇതിനായ് ചെലവഴിച്ചത്. സച്ചിന്‍ 11 വര്‍ഷവും 103 ദിവസവും.
advertisement
10,000 നേടുമ്പോഴുള്ള പ്രായത്തിന്റെ കാര്യത്തില്‍ സച്ചിനു പിന്നില്‍ രണ്ടാമനാണ് കോഹ്‌ലി. 29 വയസും 353 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം കൈവരിക്കുന്നത്. സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിടുന്നത്. 27 വയസും 341 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു.
ഇതിനു പുറമേ ഇന്ത്യന്‍ മണ്ണില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും കോഹ്‌ലിക്ക് കഴിഞ്ഞു. 4,000 റണ്‍സ് നേടിയതോടെയാണ് കോഹ്‌ലി ഈ പട്ടികയിലെത്തിയത്. 4390 റണ്‍സുള്ള എംഎസ് ധോണിയും 6976 റണ്‍സുള്ള സച്ചിനുമാണ് പട്ടികയില്‍ കോഹ്‌ലിക്ക് മുന്നില്‍. ധോണിക്ക് 4000 റണ്‍സ് തികക്കാന്‍ 100 ഇന്നിങ്ങ്‌സും സച്ചിന് 92 ഇന്നിങ്ങ്‌സും വേണ്ടി വന്നപ്പോള്‍ വെറും 78 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം.
കോഹ്‌ലിയെ മാത്രമല്ല; രണ്ടാം ഏകദിനത്തില്‍ ധോണിയെ കാത്തിരിക്കുന്നതും അപൂര്‍വ്വ നേട്ടം
വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും ഈ ഇന്നിങ്ങ്‌സോടെ വിരാട് കോഹ്‌ലി സ്വന്തമാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തന്നെയാണ് ഈ വിഭാഗത്തിലും കോഹ്‌ലി മറികടന്നത്. 1573 റണ്‍സായിരുന്നു സച്ചിന്‍ വിന്‍ഡീസിനെതിരെ കുറിച്ചത്. 39 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 1573 കുറിച്ചത്. എന്നാല്‍ 29 ഇന്നിങ്ങ്‌സുകളില്‍ നിന്ന് തന്നെ വിരാട് ഈ നേട്ടവും മറികടന്നു. ഇന്നത്തെ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചപ്പോള്‍ തന്നെ താരം 1574 റണ്‍സ് വിന്‍ഡീസിനെതിരെ കുറിച്ചിരുന്നു.
മത്സരത്തില്‍ സെഞ്ച്വറിയും പിന്നിട്ട് കോഹ്‌ലി മുന്നേറുകയാണ്. 37 ാം ഏകദിന സെഞ്ച്വറിയാണ് കോഹ്‌ലി ഇന്ന് കുറിച്ചത്.