പ്രഥ്വി ഷാ, ഹനുമാ വിഹാരി, മായങ്ക് അഗര്‍വാള്‍ എന്നീ താരങ്ങളുടെ സ്ഥാനത്തെക്കുറിച്ചാണ് കോഹ്‌ലിയുടെ പ്രതികരണം. എന്നാല്‍ യുവതാരം കരുണ്‍ നായര്‍ക്ക് ടീമിലിടം കിട്ടാത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ താന്‍ പ്രതികരിക്കാനില്ലെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
'പൃഥ്വി ഷാ നാളെ അരങ്ങേറും'; വിന്‍ഡീസിനെതിരായ ടീമിനെ ഒരു ദിവസം മുന്നേ പ്രഖ്യാപിച്ച് ബിസിസിഐ
'സെലക്ടര്‍മാര്‍ അതിനെക്കുറിച്ച് പറഞ്ഞ് കഴിഞ്ഞതാണ്. എന്റെ അഭിപ്രായം പറയാനുള്ള സ്ഥലവും ഇതല്ല. സെലക്ടര്‍മാര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. എല്ലാവരും അവരവരുടെ ജോലി ചെയ്യുകയാണ്. പുറത്ത് നിന്നുള്ളവര്‍ എന്ത് പറയുന്നു എന്നതിന് ആരും ശ്രദ്ധ കൊടുക്കാറില്ല.' കോഹ്‌ലി പറഞ്ഞു.
advertisement
'ഈ വിഷയത്തെക്കുറിച്ച് മറ്റൊരാള്‍ സംസാരിച്ച് കഴിഞ്ഞു. അത് വീണ്ടും ഇവിടെ എടുത്തിടേണ്ട കാര്യമില്ല. മുഖ്യ സെലക്ടര്‍ തന്നെ താരവുമായി സംസാരിച്ചിട്ടുണ്ടെന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. അതില്‍ പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സെലക്ഷന്‍ എന്റെ ജോലിയല്ല. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാനുള്ളതാണ് ചെയ്യുന്നത്. എല്ലാവരും അവരവരുടെ ജോലികളെക്കുറിച്ച് ബോധവാന്മാരാകണം.' ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗിക പീഡന കേസിൽ റൊണാൾഡോ കുടുങ്ങിയേക്കും
നേരത്തെ കരുണിനെ ടീമിലുള്‍പ്പെടുത്താത്തതിനെച്ചൊല്ലി വിവാദം രൂക്ഷമായപ്പോള്‍ താന്‍ താരവുമായി സംസാരിച്ചിരുന്നെന്നും തിരിച്ചുവരവിനു എന്താണ് വേണ്ടതെന്ന് പറഞ്ഞിരുന്നെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് പ്രതികരിച്ചിരുന്നു.