'പൃഥ്വി ഷാ നാളെ അരങ്ങേറും'; വിന്‍ഡീസിനെതിരായ ടീമിനെ ഒരു ദിവസം മുന്നേ പ്രഖ്യാപിച്ച് ബിസിസിഐ
Last Updated:
രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരം നാളെ തുടങ്ങാനിരിക്കെ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സാധാരണഗതിയില്‍ മത്സരം തുടങ്ങുന്നതിനു തൊട്ട് മുന്നേയാണ് പന്ത്രണ്ട് അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാറുള്ളത്. പതിനെട്ട് കാരന്‍ പൃഥ്വി ഷാ നാളത്തെ മത്സരത്തില്‍ അരങ്ങേറും. അതേസമയം പതിനഞ്ച് അംഗ ടീമില്‍ ഇടംപിടിച്ചിരുന്ന മായങ്ക് അഗര്‍വാളിന് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറാന്‍ ഇനിയും കാത്തിരിക്കണം.
ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള വിദേശ ടീമുകളായിരുന്നു മത്സരത്തിന്റെ തലേദിവസം ടീമിനെ പ്രഖ്യാപിച്ചിരുന്നത്. ഈ രീതിയിലേക്കാണ് ബിസിസിഐയും മാറിയിരിക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ രാവിലെയാണ് ഇന്ത്യ വിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുക.
കര്‍ണ്ണാടകയുടെ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായ മായങ്ക് അഗര്‍വാള്‍ നാളത്തെ മത്സരത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു പൊതുവേ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കെ എല്‍ രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള ഭാഗ്യം പൃഥ്വി ഷായെ തേടിയെത്തുകയായിരുന്നു. ഷാ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും താരത്തിനു ആദ്യ ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.
advertisement
അഗര്‍വാളിനു പുറമേ ഹനുമ വിഹാരിയും മൊഹമ്മദ് സിറാജുമാണ് ടീമിലിടം ലഭിക്കാത്ത മറ്റു താരങ്ങള്‍. പൃഥ്വി ഷായുടെ അരങ്ങേറ്റത്തെ വളെര പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇന്ത്യന്‍ ടീം ഉപനായകന്‍ അജിങ്ക്യാ രഹാനെ പറഞ്ഞു. 'ഷായുടെ കാര്യത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് അയാളെ പരിചയമുണ്ട്. ഒരുമിച്ച് പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നു. ആക്രമിച്ച് കളിക്കുന്ന ഓപ്പണിങ്ങ് താരമാണ് അവന്‍. ഇന്ത്യന്‍ എ ടീമില്‍ നന്നായി കളിച്ചിരുന്നു' രാഹനെ പറഞ്ഞു.
advertisement
ഓപ്പണിങ്ങ് സഖ്യത്തിനു പിന്നാലെ പതിവുപോലെ ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യാ രഹാനെ എന്നിവരാകും കളത്തിലിറങ്ങുക. ഇഗ്ലണ്ടിനെതിരെ 114 റണ്‍സ് നേടി മികച്ച തുടക്കം കുറിച്ച ഋഷഭ് പന്ത് ആറാമനായി ബാറ്റിങ്ങിനിറങ്ങും. ടീമിന്റെ വിക്കറ്റ് കീപ്പ് ചെയ്യുന്നതും പന്താകും.
ബൗളിങ്ങില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നീ സ്പിന്നര്‍മാരും മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ശ്രദ്ധുല്‍ താക്കൂര്‍ എന്നീ ഫാസ്റ്റ് ബൗളേഴ്‌സുമാണുള്ളത്. അന്തിമ ബൗളിങ്ങ് കോംമ്പിനേഷന്റെ കാര്യത്തില്‍ നാളെ രാവിലെ മാത്രമേ തീരുമാനമാകൂ.
advertisement
ഇന്ത്യന്‍ ടീം: പൃഥ്വി ഷാ, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശ്രദ്ധുല്‍ താക്കൂര്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2018 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പൃഥ്വി ഷാ നാളെ അരങ്ങേറും'; വിന്‍ഡീസിനെതിരായ ടീമിനെ ഒരു ദിവസം മുന്നേ പ്രഖ്യാപിച്ച് ബിസിസിഐ