ലൈംഗിക പീഡന കേസിൽ റൊണാൾഡോ കുടുങ്ങിയേക്കും
Last Updated:
മിലാന്: ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെയുള്ള ലൈംഗിക പീഡന കേസിലെ അന്വേഷണം പൊലീസ് പുനരാരംഭിച്ചു. 2009ൽ യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലിൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചെന്ന അമേരിക്കൻ യുവതിയുടെ പരാതിയിലാണ് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. 2009 ൽ അവസാനിപ്പിച്ച കേസ് ഇരയായ യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാതറിൻ മൊയോർഗയെന്ന മുപ്പത്തിനാലുകാരിയാണ് പരാതിക്കാരി.
എന്നാൽ റൊണാൾഡോ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ റൊണാൾഡോ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാൻ അവർ ശ്രമിക്കുകയാണെന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.
2009 ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എന്നാൽ 2010 ൽ റൊണാൾഡോയും യുവതിയും തമ്മിൽ കോടതിക്കു പുറത്ത് ഒത്തുതീർപ്പിലെത്തി. സംഭവത്തെക്കുറിച്ച് പുറത്തു പറയരുതെന്നായിരുന്നു കരാർ.
പീഡനം നടന്നതിനു പിന്നാലെ മൊയോർഗ ലാസ്വേഗാസ് പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ കേസുമായി ഇവർ സഹകരിച്ചില്ല. സംഭവം നടന്ന സ്ഥലം സംബന്ധിച്ചോ പീഡനത്തെക്കുറിച്ചോ വിവരം നൽകിയിരുന്നില്ലെന്നും അതിനാൽ കേസ് അവസാനിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 2018 സെപ്റ്റംബറിൽ കേസ് വീണ്ടും തുറക്കുയാണ്. യുവതി പീഡനം സംബന്ധിച്ച് വിവരം നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2018 7:28 PM IST