'വിരാട് കോഹ്‌ലിക്ക് എല്ലാവരും അമിതപ്രാധാന്യം കൊടുക്കുകയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ ഒരു പ്രത്യേകതയുമില്ല. ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലണ്ടിന്റേയും ഓസ്ട്രേലിയയുടേയും താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ ആസ്വദിക്കാറുള്ളത്' എന്നായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ ഇതിനു മറുപടി നല്‍കിയ കോഹ്‌ലിയുടെ വാക്കുകള്‍ അല്‍പ്പം കടന്ന് പോയി.
ഐപിഎല്ലിനെത്തിയപ്പോഴാണ് ഇന്ത്യന്‍ താരങ്ങളുടെ സ്വഭാവം മനസിലായത്; കൈഫിനും ജഡേജയ്ക്കുമെതിരെ വോണ്‍
'നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്നേഹിക്കുന്നതെന്തിനാണ്? നിങ്ങള്‍ എന്നെ ഇഷടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.' ഇതായിരുന്നു ആരാധകന് ഇന്ത്യന്‍ നായകന്‍ നല്‍കിയ മറുപടി.
advertisement
എന്നാല്‍ ക്യാപ്റ്റന്റെ പ്രസ്താവക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. രാജ്യാതിര്‍ത്തികള്‍ക്കും അപ്പുറമാണ് സ്‌പോര്‍ട്‌സും കായികതാരങ്ങളും എന്നത് കോഹ്‌ലി മറക്കുകയാണെന്ന് പലരും കുറ്റപ്പെടുത്തി. ബ്രയാന്‍ ലാറയെയും ഷെയ്ന്‍ വോണിനെയും ഷഹീദ് അഫ്രീദിയെയുമൊക്കെ ഇഷ്ടപ്പെടുകയും ആരാധികിക്കുകയും ചെയ്യുന്ന നിരവധി പേരാണ് ഇന്ത്യയിലുള്ളത്. സച്ചിനും ദ്രാവിഡിനും ധോണിക്കുമൊക്കെ വിദേശത്ത് പതിനായിരക്കണക്കിന് ആരാധകരുള്ള കാര്യം ക്യാപ്റ്റന്‍ മറക്കരുതെന്നും ട്വിറ്റിറില്‍ വിമര്‍ശനമുയര്‍ന്നു.
'അടി, അടിയോടടി'; ഒരോവറില്‍ 43 റണ്‍സുമായി റെക്കോര്‍ഡിട്ട് ന്യൂസിലാന്‍ഡ് താരങ്ങള്‍
ഹെര്‍ഷലെ ഗിബ്‌സ് ആണ് ഏറ്റവും ഇഷ്ടമുള്ള ബാറ്റ്‌സ്മാനെന്ന് മുമ്പ് പറഞ്ഞിട്ടുള്ള കോഹ്‌ലി എന്തുകൊണ്ട് ദക്ഷിണാഫ്രിക്കയിലേക്ക് പോയില്ലെന്നും ചിലര്‍ ചോദിച്ചു. മികച്ച ബാറ്റ്‌സ്മാന്‍ എന്നതില്‍ കവിഞ്ഞ് ഒന്നുമല്ല താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കോഹ്‌ലിയെന്നായിരുന്നു മറ്റ് ചില ആരാധകരുടെ പ്രതികരണം.
