'അടി, അടിയോടടി'; ഒരോവറില്‍ 43 റണ്‍സുമായി റെക്കോര്‍ഡിട്ട് ന്യൂസിലാന്‍ഡ് താരങ്ങള്‍
Last Updated:
വെല്ലിങ്ടണ്‍: ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് പ്രകടനവുമായി ന്യൂസിലാന്‍ഡ് താരങ്ങള്‍. ന്യൂസിലാന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ ഫോര്‍ഡ് ട്രോഫിയിലാണ് ഒരോവറില്‍ 43 റണ്‍സടിച്ച് കീവിസ് താരങ്ങള്‍ ചരിത്രം സൃഷ്ടിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഈ പ്രകടനം ലോക ക്രിക്കറ്റില്‍ ഇതിനുമുന്നേയുണ്ടായിരുന്ന 39 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു പുതിയ റെക്കോര്‍ഡ് പിറന്നത്.
നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് താരങ്ങളായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണുമാണ് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്സ് താരം വില്ല്യം ലൂഡിക്കിന് നാണക്കേടിന്റെ റെക്കോര്‍ഡ് ചാര്‍ത്തിക്കൊടുത്തത്. ആറു സിക്‌സുകളും ഒന്ന് വീതം ഫോറും സിംഗിളും രണ്ട് നോ ബോളും ഉള്‍പ്പെടെയാണ് 43 റണ്‍സ് പിറന്നത്.
റെക്കോര്‍ഡ് പിറന്ന ലൂഡിക്കിന്റെ ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഹാംപ്റ്റണായിരുന്നു. ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് ബൗണ്ടറി ലൈന്‍ കടന്നു. രണ്ടാം പന്തും മൂന്നാം പന്തും ബാറ്റ്സ്മാന്റെ അരയ്ക്ക് മുകളിലേക്ക് വന്ന ഫുള്‍ ടോസായിരുന്നു. അമ്പയര്‍ രണ്ട് പന്തും നോ ബോള്‍ വിളിച്ചപ്പോള്‍ ഹാംപ്റ്റണ്‍ രണ്ടും സിക്സ് പറത്തുകയും ചെയ്തു. അടുത്ത പന്തും സിക്‌സര്‍ നേടിയ ഹാംപ്റ്റണ്‍ മൂന്നാം പന്തില്‍ സിംഗളുമെടുത്തു.
advertisement
സ്‌ട്രൈക്ക് ലഭിച്ച കാര്‍ട്ടണ്‍ മൂന്ന് പന്തുകളും അതിര്‍ത്തി കടത്തിയതോടെ ഒരോവറില്‍ പിറന്നത് 43 റണ്‍സ്. സിംബാബ്വേയുടെ എല്‍ട്ടന്‍ ചിഗുംബരയുടെ പേരിലുള്ള റെക്കോഡാണ് ഇരുവരും ചേര്‍ന്ന് മറികടന്നത്. . 2013-14 ല്‍ ധാക്കയില്‍ ഷെയ്ഖ് ജമാലിന് വേണ്ടി കളിക്കുമ്പോളായിരുന്നു താരം 39 റണ്‍സ് നേടിയത്. അബഹാനി ലിമിറ്റഡിന്റെ അലാവുദ്ദീന്‍ ബാബുവിനേതിരെയായിരുന്നു ചിംഗുബരയുടെ പ്രകടനം.
4, 6+nb, 6+nb, 6, 1, 6, 6, 6
43-run over ✔️
List A world record ✔️
Congratulations Joe Carter and Brett Hampton!#ndtogether #cricketnation pic.twitter.com/Kw1xgdP2Lg
— Northern Districts (@ndcricket) November 7, 2018
advertisement
'താനിത്ര ചീപ്പായിരുന്നോടോ'; ക്യാച്ചെടുക്കുന്നതിനിടെ പന്ത് തട്ടിതെറിപ്പിക്കാന്‍ ശ്രമിച്ച് പൊള്ളാര്‍ഡ്
മത്സരത്തില്‍ കാര്‍ട്ടര്‍ 102 റണ്‍സും ഹാംപ്റ്റണ്‍ 95 റണ്‍സുമാണ് അടിച്ചെടുത്തത്. ഇവരുടെ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ 50 ഓവറില്‍ 313 റണ്‍സാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ് നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2018 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അടി, അടിയോടടി'; ഒരോവറില്‍ 43 റണ്‍സുമായി റെക്കോര്‍ഡിട്ട് ന്യൂസിലാന്‍ഡ് താരങ്ങള്‍


