അനധികൃതമായി പുഴ കയ്യേറുകയും നിർമ്മാണം നടത്തുകയും കട്ടൗട്ട് സ്ഥാപിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമന കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി.
Also Read-ഫിഫ പുളളാവൂരിലെ പുഴയ്ക്ക് നടുവിലെ മെസിയും നെയ്മറും റൊണാൾഡോയും ലോകത്തിനു മുന്നിൽ വെച്ചു
ചാത്തംഗലം പഞ്ചായത്തിനായിരുന്നു പരാതി നൽകിയിരുന്നത്. എന്നാൽ പുള്ളാവൂർ പുഴയിൽ അർജന്റീന, ബ്രസീൽ ആരാധകർ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടേയും കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ വ്യക്തമാക്കിയിരുന്നു. പുള്ളാവൂർ പുഴ തങ്ങളുടെ പരിധിയിലാണെന്നും കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നുമായിരുന്നു കൊടുവള്ളി നഗരസഭയുടെ വിശദീകരണം.
advertisement
പരാതി ലഭിച്ചാലും ആരാധകർക്ക് അനുകൂലമായേ നഗരസഭ നില്‍ക്കുകയുള്ളൂവെന്ന് നഗരസഭാ ചെയർ വ്യക്തമാക്കിയിരുന്നു. പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഫിഫ ഔദ്യോഗിക പേജുകളിലടക്കം കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ചിരുന്നു.