മെസ്സിയും നെയ്മറും ഞങ്ങളുടെ ഏരിയ; അവിടെ തന്നെ നിൽക്കട്ടെ; കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇനി പരാതി ലഭിച്ചാലും ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കുകയുള്ളൂവെന്ന് നഗരസഭ ചെയർമാൻ
കോഴിക്കോട്: പുള്ളാവൂർ പുഴയിൽ അർജന്റീന, ബ്രസീൽ ആരാധകർ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടേയും കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ. പുള്ളാവൂർ പുഴ തങ്ങളുടെ പരിധിയിലാണെന്നും കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ പറഞ്ഞു.
ഇനി പരാതി ലഭിച്ചാലും ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കുകയുള്ളൂ. കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ ആലോചിക്കാമെന്നാണ് ചെയർമാന്റെ നിലപാട്.
Also Read- 'മെസ്സിയും നെയ്മറും പുഴയിൽ നിന്ന് മാറണം; അത് അങ്ങനെ ഒഴുകട്ടെ;' ചാത്തമംഗലം പഞ്ചായത്ത് ഉത്തരവ്
പുള്ളാവൂര്‍ പുഴ ചാത്തമംഗലം നഗരസഭാ പരിധിയിലല്ല. കട്ടൗട്ടുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിന് ലഭിച്ച പരാതി നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
Also Read- മെസിക്കും നെയ്മറിനും പിന്നാലെ റൊണാൾഡോയും; 45 അടി ഉയരുമുള്ള കട്ടൗട്ടിന് ചെലവ് അര ലക്ഷത്തോളം രൂപ
ഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ പുള്ളാവൂരിലെ അർജന്റീന, ബ്രസീൽ ആരാധകർ പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാത്തമംഗലം പഞ്ചായത്ത് കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദേശിച്ചെന്നായിരുന്നു വാർത്ത.
കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയും എന്നായിരുന്നു പരാതി. പുള്ളാവൂർ പുഴയിൽ മുപ്പതടി പൊക്കത്തിലാണ് ആരാധകർ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. പിന്നാലെ ബ്രസീൽ ഫാൻസും രംഗത്തിറങ്ങി. 40 അടി വലുപ്പത്തിൽ നെയ്മറുടെ കട്ടൗട്ടും സ്ഥാപിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2022 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസ്സിയും നെയ്മറും ഞങ്ങളുടെ ഏരിയ; അവിടെ തന്നെ നിൽക്കട്ടെ; കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ