'റെക്കോര്‍ഡുകളുടെ പെരുമഴയുമായി ഇന്ത്യ'; ടീമും കോഹ്‌ലിയും സ്വന്തമാക്കിയത് അപൂര്‍വ്വ നേട്ടങ്ങള്‍
ശ്രീലങ്കയുടെ ലക്ഷണ്‍ സണ്ടകനാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെയായിരുന്നു ലക്ഷണ്‍ റെക്കോര്‍ഡ് കുറിച്ചത്. രാജ്‌കോട്ട് ടെസ്റ്റില്‍ വിന്‍ഡീസിനെതിരായ രണ്ടാം ഇന്നിങ്‌സിലായിരുന്നു കുല്‍ദീപിന്റെ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് ആഘോഷം.
നേരത്തെ ഏകദിനത്തിലും ടി 20 യിലും താരം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കീറണ്‍ പവല്‍, ഷായി ഹോപ്, ഷിമ്രോണ്‍, ആമ്പ്രിസ്, ചേസ് എന്നിവരുടെ വിക്കറ്റുകളായിരുന്നു കുല്‍ദീപ് നേടിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ കീമോ പോളിന്റെ വിക്കറ്റും കുല്‍ദീപ് വീഴ്ത്തിയിരുന്നു.
advertisement
ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇന്ന് രാജ്‌കോട്ടില്‍ കുറിക്കപ്പെട്ടത്. ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു കോഹ്‌ലിയുടെയും സംഘത്തിന്റെയും ജയം. നാട്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ നായകരുടെ പട്ടികയില്‍ രണ്ടാമതെത്താനും വിരാട് കോഹ്‌ലിക്ക് ഇന്നത്തെ മത്സരത്തോടെ കഴിഞ്ഞിരുന്നു. 14 മത്സരങ്ങളിലാണ് കോഹ്‌ലി ഇന്ത്യയെ വിജയിപ്പിച്ചത്.
13 വിജയങ്ങളുണ്ടായിരുന്ന മൊഹമ്മദ് അസ്ഹറുഹ്ഹീനെയാണ് വിരാട് മറികടന്നത്. പട്ടികയില്‍ ഒന്നാമത് എംഎസ് ധോണിയാണ് 21 തവണയാണ് ധോണി ഇന്ത്യയെ നാട്ടില്‍ വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്. അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച ബഹുമതിക്കര്‍ഹനാകുന്ന ആറാമത്തെ താരമെന്ന ബഹുമതി പൃഥ്വി ഷായും സ്വന്തമാക്കി.