'രാജ്‌കോട്ടില്‍ രാജകീയം'; ആദ്യ ടെസ്റ്റില്‍ ഇന്ത്യ; വിന്‍ഡീസിനെ പരാജയപ്പെടുത്തിയത് ഇന്നിങ്ങ്‌സിനും 272 റണ്‍സിനും
Last Updated:
രണ്ടാമിന്നിങ്‌സില്‍ ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസ് ഇന്നിങ്‌സ് 196 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഇരു ഇന്നിങ്‌സുകളിലുമായി അശ്വിനും കുല്‍ദീപും ആറുവിക്കറ്റുകളാണ് വീഴ്ത്തിയത്.
advertisement
നേരത്തെ വിന്‍ഡീസിന്റെ ഒന്നാ ഇന്നിങ്ങ്‌സ് 181 റണ്‍സില്‍ അവസാനിച്ചിരുന്നു. 468 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്ങ്‌സില്‍ നിന്നും ഭേദപ്പെട്ട തുടക്കമായിരുന്നു വിന്‍ീസിന് ലഭിച്ചത്. 97 ന് ഒന്ന് നിലയിലായിരുന്ന വിന്‍ഡീസിനെ കുല്‍ദീപ് കറക്കിവീഴ്ത്തുകയായിരുന്നു.
നേരത്തെ ആറിന് 94 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 181 റണ്‍സിന് പുറത്താക്കുകയായിരുന്നു. 53 റണ്‍സെടുത്ത റോസ്റ്റന്‍ ചേസിനും 47 റണ്‍സെടുത്ത കീമോ പോളിനും മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാനായുള്ളു. ഇന്ത്യയ്ക്കുവേണ്ടി അശ്വിന്‍ 37 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. മൊഹമ്മദ് ഷമി രണ്ടും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
advertisement
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ, പൃഥ്വി ഷാ(134), വിരാട് കോഹ്ലി(139), രവീന്ദ്ര ജഡേജ(പുറത്താകാതെ 100) എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ ഒമ്പതിന് 649 എന്ന സ്‌കോറിന് ആദ്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 92 റണ്‍സെടുത്ത റിഷഭ് പന്തും 86 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും ബാറ്റിങ്ങില്‍ തിളങ്ങി. നാലു വിക്കറ്റെടുത്ത ദേവേന്ദ്ര ബിഷൂവാണ് വെസ്റ്റിന്‍ഡീസ് ബൌളിങ്ങില്‍ അല്‍പമെങ്കിലും ആശ്വാസകരമായ പ്രകടനം പുറത്തെടുത്തത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'രാജ്‌കോട്ടില്‍ രാജകീയം'; ആദ്യ ടെസ്റ്റില്‍ ഇന്ത്യ; വിന്‍ഡീസിനെ പരാജയപ്പെടുത്തിയത് ഇന്നിങ്ങ്‌സിനും 272 റണ്‍സിനും