'റെക്കോര്‍ഡുകളുടെ പെരുമഴയുമായി ഇന്ത്യ'; ടീമും കോഹ്‌ലിയും സ്വന്തമാക്കിയത് അപൂര്‍വ്വ നേട്ടങ്ങള്‍

Last Updated:
ഈ വര്‍ഷം അഫ്ഗാനിസ്താനോട് കുറിച്ച ഇന്നിങ്‌സിന്റെയും 262 റണ്‍സിന്റെയും ജയമാണ് ഇതോടെ പഴങ്കഥയായത്. നാട്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ നായകരുടെ പട്ടികയില്‍ രണ്ടാമതെത്താനും വിരാട് കോഹ്‌ലിക്ക് ഇന്നത്തെ മത്സരത്തോടെ കഴിഞ്ഞു. 14 മത്സരങ്ങളിലാണ് കോഹ്‌ലി ഇന്ത്യയെ വിജയിപ്പിച്ചത്.
13 വിജയങ്ങളുണ്ടായിരുന്ന മൊഹമ്മദ് അസ്ഹറുഹ്ഹീനെയാണ് വിരാട് മറികടന്നത്. പട്ടികയില്‍ ഒന്നാമത് എംഎസ് ധോണിയാണ് 21 തവണയാണ് ധോണി ഇന്ത്യയെ നാട്ടില്‍ വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്. അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച ബഹുമതിക്കര്‍ഹനാകുന്ന ആറാമത്തെ താരമെന്ന ബഹുമതി പൃഥ്വി ഷായും സ്വന്തമാക്കി.
advertisement
ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി പ്രകടനമാണ് താരത്തിനെ ഈ ഹബുമതിക്കര്‍ഹനാക്കിയത്. 2013 ല്‍ രോഹിത് ശര്‍മായായിരുന്നു ഏറ്റവും അവസാനം ഈ നേട്ടം കൈവരിച്ച താരം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചില്‍ തങ്ങള്‍ക്ക് എതിരാളികളില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം.രണ്ടാമിന്നിങ്‌സില്‍ ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസ് ഇന്നിങ്‌സ് 196 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഇരു ഇന്നിങ്‌സുകളിലുമായി അശ്വിനും കുല്‍ദീപും ആറുവിക്കറ്റുകളാണ് വീഴ്ത്തിയത്.
advertisement
നേരത്തെ വിന്‍ഡീസിന്റെ ഒന്നാ ഇന്നിങ്ങ്‌സ് 181 റണ്‍സില്‍ അവസാനിച്ചിരുന്നു. 468 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്ങ്‌സില്‍ നിന്നും ഭേദപ്പെട്ട തുടക്കമായിരുന്നു വിന്‍ീസിന് ലഭിച്ചത്. 97 ന് ഒന്ന് നിലയിലായിരുന്ന വിന്‍ഡീസിനെ കുല്‍ദീപ് കറക്കിവീഴ്ത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'റെക്കോര്‍ഡുകളുടെ പെരുമഴയുമായി ഇന്ത്യ'; ടീമും കോഹ്‌ലിയും സ്വന്തമാക്കിയത് അപൂര്‍വ്വ നേട്ടങ്ങള്‍
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement