മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിന്നാലെയായിരുന്നു ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടമായത്. ഇതില്‍ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയത് ഓസീസ് നായകന്‍ ടിം പെയ്‌നിനെ വീഴ്ത്തിയ കുല്‍ദീപിന്റെ വിക്കറ്റായിരുന്നു. അഞ്ച് റണ്‍സെടുത്ത ഓസീസ് നായകനെ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു യാദവ് അതും മികച്ച ഡെലിവറിയിലൂടെ.
Also Read: ആതിഥേയർ പൊരുതുന്നു; ഫോളോ ഓൺ ഒഴിവാക്കാൻ
ഓഫ് സ്റ്റംപിന് പുറത്ത് പിച്ച ചെയ്ത പന്തായിരുന്നു പെയ്നിന്റെ വിക്കറ്റ് തെറിപ്പിച്ചത്. അതും ലെഗ് സ്റ്റംപ്. പെയ്‌നിനെപ്പോലെ ഇന്ത്യന്‍ താരങ്ങളെയും അത്ഭുതപ്പെടുത്തിയ ബോളിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകളാണ് മത്സരത്തില്‍ നേടിയത്. ഒരു വിക്കറ്റ് മുഹമ്മദ് ഷമിയ്ക്കാണ്.
advertisement
നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവില്‍ ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. 193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്‌സുമടക്കം ഋഷഭ് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു.