കരിയറിനു ഭീഷണിയായേക്കാവുന്ന കാര്യം വെളിപ്പെടുത്തി കോഹ്‌ലി
Last Updated:
സിഡ്‌നി: 2011 മുതല്‍ പുറം വേദന തന്നെ അലട്ടുന്നുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇതൊരു പുതിയ കാര്യമല്ലെന്നും നാലാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണവെ കോഹ്‌ലി പറഞ്ഞു. അന്താരാഷ്ട്ര കരിയറില്‍ മികച്ച റെക്കോര്‍ഡുമായി മുന്നേറുന്ന 30 കാരന്‍ പരുക്കിന്റെ ഭീഷണിയിലാണ് താന്‍ കളത്തിലിറങ്ങുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്.
മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം പുറം വേദനയെത്തുടര്‍ന്ന് താരം ഫിസിയോയുടെ സഹായം തേടിയിരുന്നു. മത്സരത്തിില്‍ 82 റണ്‍സുമായായിരുന്നു താരം പുറത്തായത്. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലും ഇന്ത്യന്‍ നായകനെ പുറംവേദന അലട്ടിയിരുന്നു.
Also Read: 'ക്ഷണം ലഭിച്ചില്ല'; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നല്‍കാന്‍ ഗവാസ്‌കര്‍ ഉണ്ടാകില്ല
എന്നാല്‍ തനിക്കത് ഭീഷണിയല്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു 'ഫിസിയോ സേവനത്തിലൂടെഎനിക്കത് കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ട്.' കോഹ്‌ലി പറഞ്ഞു. താനിതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെന്നും കായികമായി തന്നെ പരിക്കിനെ നേരിടാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
തുടര്‍ച്ചയായി മൂന്നു വര്‍ഷത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ഖ്യാതി കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഓസീസ് പര്യടനത്തിലെ ആദ്യ മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും ഒന്നില്‍ ഓസീസുമാണ് ജയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2019 3:18 PM IST