TRENDING:

122 മീറ്റര്‍ സിക്‌സറുമായി ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്സ്റ്റണ്‍, ഏറ്റവും വലുതെന്ന് ആരാധകര്‍, വീഡിയോ

Last Updated:

വലം കൈയ്യന്‍ പേസര്‍ ഹാരിസ് റൗഫ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ലോംഗ് ഓണിന് മുകളിലൂടെ ലിവിംഗ്സ്റ്റണ്‍ പറത്തുകയായിരുന്നു. മത്സരം നടന്ന ലീഡ്‌സിലെ ഹെഡിംഗ്ലി ഗ്രൗണ്ടിന് പുറത്താണ് പന്ത് ചെന്ന് പതിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വലിയ സിക്‌സറുകളിലൊന്ന് സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ലിയാം ലിവിംഗ്സ്റ്റണ്‍. പാകിസ്ഥാനെതിരെ ഇന്നലെ നടന്ന മൂന്നാം ടി20യിലായിരുന്നു ലിവിംഗ്സ്റ്റന്റെ പടു കൂറ്റന്‍ സിക്‌സര്‍ പിറന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്‌സെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഈ സിക്‌സിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ മത്സരത്തില്‍ 43 പന്തില്‍ സെഞ്ചുറി നേടിയ ലിവിംഗ്സ്റ്റണ്‍ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന നേട്ടവും ലിവിംഗ്സ്റ്റണ്‍ സ്വന്തമാക്കിയിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 121.96 മീറ്ററാണ് ലിവിംഗ്സ്റ്റണ്‍ നേടിയ സിക്‌സറിന്റെ ദൂരം.
advertisement

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ 16ആം ഓവറിലായിരുന്നു ഈ പടുകൂറ്റന്‍ സിക്‌സര്‍. വലം കൈയ്യന്‍ പേസര്‍ ഹാരിസ് റൗഫ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ലോംഗ് ഓണിന് മുകളിലൂടെ ലിവിംഗ്സ്റ്റണ്‍ പറത്തുകയായിരുന്നു. മത്സരം നടന്ന ലീഡ്‌സിലെ ഹെഡിംഗ്ലി ഗ്രൗണ്ടിന് പുറത്താണ് പന്ത് ചെന്ന് പതിച്ചത്. തൊട്ടടുത്തുള്ള റഗ്ബി പിച്ചിലാണ് പന്ത് ചെന്ന് വീണത്. ഇതിന് പിന്നാലെ ഈ സിക്‌സറാണോ ക്രിക്കറ്റില്‍ ഏറ്റവും നീളം കൂടിയത് എന്ന ചോദ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി.

advertisement

എന്നാല്‍ ലിവിംഗ്സ്റ്റണിന്റെ 122 മീറ്റര്‍ സിക്‌സര്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സിക്‌സറല്ല, പക്ഷേ 2012നു ശേഷം അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഒരു താരം നേടുന്ന ഏറ്റവും വലിയ സിക്‌സറാണിത്. ഒമ്പത് വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ 127 മീറ്റര്‍ സിക്‌സര്‍ പായിച്ചിട്ടുണ്ട്.

advertisement

Also read: 'ആദ്യ പന്ത് ആരെറിഞ്ഞാലും ഞാന്‍ സിക്‌സര്‍ പറത്തുമായിരുന്നു', വെളിപ്പെടുത്തലുമായി ഇഷാന്‍ കിഷന്‍

അതേ സമയം പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയ മത്സരത്തില്‍ വെറും 23 പന്തില്‍ രണ്ട് ബൗണ്ടറികളുടേയും, മൂന്ന് സിക്‌സറുകളും സഹിതം 38 റണ്‍സാണ് ലിവിംഗ്സ്റ്റണ്‍ നേടിയത്. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 200 റണ്‍സ് നേടിയപ്പോള്‍, പാകിസ്ഥാന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. ഇതോടെ 45 റണ്‍സിന്റെ വിജയം മത്സരത്തില്‍ സ്വന്തമാക്കിയ ആതിഥേയര്‍ 3 മത്സര പരമ്പര 1-1 എന്ന നിലയിലാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 39 പന്തില്‍ 59 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍, 16 പന്തില്‍ 36 റണ്‍സ് നേടിയ മൊയിന്‍ അലി, 23 പന്തില്‍ 38 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറില്‍ 200 റണ്‍സ് നേടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
122 മീറ്റര്‍ സിക്‌സറുമായി ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്സ്റ്റണ്‍, ഏറ്റവും വലുതെന്ന് ആരാധകര്‍, വീഡിയോ
Open in App
Home
Video
Impact Shorts
Web Stories