ലോകകപ്പിലെ മികച്ച കളിക്കാരന് ലഭിക്കുന്ന ഗോൾഡൻ ബോൾ രണ്ടു തവണ കരസ്ഥമാക്കുന്ന ആദ്യതാരമായി മെസി മാറി. 2014ൽ ബ്രസീൽ ലോകകപ്പിൽ ജർമനി ജേതാക്കളായപ്പോൾ ഗോൾഡൻ ബോൾ പുരസ്കാരം മെസിക്കായിരുന്നു. ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് സൂചന നൽകിയ മെസി ലോകകപ്പും ഗോള്‍ഡൻ ബോളും കരസ്ഥമാക്കിയാണ് ഖത്തറിൽ നിന്ന് പടിയിറങ്ങുന്നത്.
advertisement
സൗദി അറേബ്യയ്ക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ മസി ഗോൾവേട്ടയ്ക്ക് തുടക്കം കുറിച്ചിരുന്നു. ലോകകപ്പ് ഫൈനലിൽ രണ്ടു ഗോളുകൾ അർജന്റീനയ്ക്കായി നേടി ഗോൾവേട്ടയിൽ 7 ഗോൾനേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലടിപ്പിച്ച ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ലോകചാമ്പ്യന്മാരായത്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. ഫൈനലിലെ ഹാട്രിക്ക് തിളക്കം ഉൾപ്പടെ എട്ട് ഗോളുകളുമായി എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ഗോൾഡൻ ബൂട്ട് നേടുന്നവർ 6 ഗോളിന് മുകളിൽ സ്കോർ ചെയ്യുന്നത് 2002 നു ശേഷം ഇതാദ്യമായാണ്.