TRENDING:

എന്തുകൊണ്ട് ബാഴ്‌സ തോറ്റു?

Last Updated:

ലിവര്‍പൂളിന്റെ പന്ത്രണ്ടാമന്മാരായി ആര്‍ത്തുവിളിച്ച ആന്‍ഫീല്‍ഡ് കാണികള്‍ക്ക് അവകാശപ്പെട്ടതാണ് ഈ വിജയം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകള്‍ക്കൊന്നിനാണ് ഇന്നലെ ആന്‍ഫീല്‍ഡ് സാക്ഷ്യം വഹിച്ചത്. ആദ്യപാദത്തില്‍ ബാഴ്‌സ നേടിയ എതിരില്ലാത്ത മൂന്നു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ എന്ന പടക്കുതിരകള്‍ ശക്തമായി തിരിച്ച് വന്നതും നാല് ഗോളുകള്‍ നേടി വിജയിക്കുന്നതും. ലോകത്തെ ഏത് ടീമും ആഗ്രഹിക്കുന്ന പിന്തുണ ആന്‍ഫീല്‍ഡിലെത്തിയ കാണികള്‍ നല്‍കിയപ്പോള്‍ ആരാധകര്‍ ആഗ്രഹിക്കുന്ന പ്രകടനം താരങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.
advertisement

ഓര്‍ഗിയും വൈനാള്‍ഡും രണ്ട് വീതം ഗോളുമായി കളം നിറഞ്ഞപ്പോള്‍ ലിവര്‍പൂളിന്റെ പന്ത്രണ്ടാമന്മാരായി ആര്‍ത്തുവിളിച്ച ആന്‍ഫീല്‍ഡ് കാണികള്‍ക്ക് അവകാശപ്പെട്ടതാണ് ഈ വിജയം. നൗകാംപില്‍ വഴങ്ങിയ മൂന്നുഗോളിന്റെ കടം ഏഴാം മിനിട്ടില്‍ തന്ന ചുവപ്പന്‍ പട്ടാളം വീട്ടാന്‍ ആരംഭിച്ചപ്പോള്‍ സാക്ഷാല്‍ ലിയണല്‍ മെസിയ്ക്കും സംഘത്തിനും പലപ്പോഴും കാഴ്ചക്കാര്‍ ആകേണ്ടി വന്നു.

Also Read: IPL 2019: ചെന്നൈയെ ആറുവിക്കറ്റിന് വീഴ്ത്തി മുംബൈ ഇന്ത്യൻസ് ഫൈനലിൽ

മത്സരത്തിനായി ആന്‍ഫീല്‍ഡ് സ്റ്റേഡിയം ഉണരുന്നതുവരെ ഒരുപക്ഷേ കടുത്ത ലിവര്‍പൂള്‍ ആരാധകരും ഇത്തരമൊരു ജയം ഈ ടീമില്‍ നിന്ന് പ്രീക്ഷിച്ചിട്ടുണ്ടാകില്ല. മൂന്നുഗോളിന് പിന്നില്‍ നില്‍ക്കുന്ന ടീം സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലായും ഫിര്‍മിനോയും ഇല്ലാതെ കളത്തിലിറങ്ങുമ്പോള്‍ ഇത്തരമൊരു ജയം ആഗ്രഹിക്കാനും കഴിയുമായിരുന്നില്ല.

advertisement

എന്നാല്‍ നൗംകാപിലെ കടം വീട്ടുകയല്ല, ചുവപ്പന്‍ പട്ടാളത്തെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് ആന്‍ഫീല്‍ഡിലേക്ക് ഒഴുകിയെത്തിയ ജനങ്ങള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ക്ലോപ്പിന്റെ കുട്ടികള്‍ക്ക് ബാഴ്‌സലോണ ഒരു എതിരാളിയേ അല്ലാതാവുകയായിരുന്നു.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ ഓര്‍ഗിയില്‍ തുടങ്ങിയ ഗോള്‍ വേട്ട 79ാം മിനിട്ടില്‍ ഓര്‍ഗി തന്നെ അവസാനിപ്പിക്കുമ്പോഴേക്കും ആന്‍ഫീല്‍ഡിലെ ആല്‍ക്കൂട്ടത്തോട് മെസിയും സംഘവും തോല്‍വി സമ്മതിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക് ലിവര്‍പൂള്‍ മാര്‍ച്ച് ചെയ്ത് കയറുമ്പോള്‍ വിജയിച്ചത് ഫുട്‌ബോള്‍ എന്ന മാന്ത്രികതയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
എന്തുകൊണ്ട് ബാഴ്‌സ തോറ്റു?
Open in App
Home
Video
Impact Shorts
Web Stories