TRENDING:

4500 കോടി രൂപയുടെ നഷ്ടം! ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിക്കുന്നത്

Last Updated:

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടയിലുള്ള 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 25 മുതൽ 40 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്

advertisement
സംപ്രേക്ഷണാവകാശം, പരസ്യം, സ്പോൺസർഷിപ്പ്, ടിക്കറ്റ് വില്പന തുടങ്ങിയ എല്ലാ വരുമാന മാർഗങ്ങളും കണക്കിലെടുക്കുമ്പോൾ ഏകദേശം 500 ദശലക്ഷം ഡോളർ (4,500 കോടി രൂപ) മൂല്യമുള്ളതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു ട്വന്റി20 മത്സരമെന്നാണ് കണക്കാക്കുന്നത്. മറ്റൊരു ക്രിക്കറ്റ് മത്സരത്തിനും ഇത്രത്തോളം സാമ്പത്തിക മൂല്യം സൃഷ്ടിക്കാൻ കഴിയില്ല. ഈ മൂല്യത്തിന്റെ ഭൂരിഭാഗവും ടെലിവിഷൻ, ഡിജിറ്റൽ സംപ്രേക്ഷണത്തിലൂടെയാണ് ലഭിക്കുന്നതെന്ന് എൻഡിടിവിറിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടയിലുള്ള 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 25 മുതൽ 40 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. ഈ ഒരു മത്സരത്തിൽ നിന്നുള്ള പരസ്യ വരുമാനം മാത്രം ഏകദേശം 300 കോടി രൂപ വരും. ഒരു സാധാരണ ലോകകപ്പ് മത്സരത്തിന്റെ മൂല്യം 138 കോടി രൂപയാണ്. അതേസമയം ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് അതിന്റെ ഇരട്ടിയിലധികം മൂല്യമാണുള്ളത്.
News18
News18
advertisement

സംപ്രേക്ഷകർക്ക് പരസ്യ വരുമാനത്തിൽ മാത്രമല്ല, കാഴ്ചക്കാരുടെ എണ്ണത്തിലും വൻ കുറവാണ് 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കിാൽ സംഭിക്കാൻ പോകുനനത്.  ഇത് ഏകദേശം 370 മുതൽ 400 കോടി രൂപയുടെ വരെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വരുമാന നഷ്ടം ഐസിസിയെ ബാധിക്കുകയും അത് അംഗരാജ്യങ്ങൾക്ക് നൽകുന്ന വിഹിതത്തിൽ കുറവുണ്ടാക്കുകയും ചെയ്യും. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വലിയ ബോർഡുകൾക്ക് ഇത് താങ്ങാനാവുമെങ്കിലും ഐസിസി ഫണ്ടിംഗിനെ ആശ്രയിച്ചു കഴിയുന്ന ചെറിയ ക്രിക്കറ്റ് ബോർഡുകളെ ഇത് സാരമായി ബാധിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മത്സരം റദ്ദാക്കിയാൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഏകദേശം 200 കോടി രൂപ വീതം നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐയ്ക്ക് ഇത് വലിയ പ്രശ്നമാകില്ലെങ്കിലും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (PCB) ഇത് ഗുരുതരമായി ബാധിക്കും. ഐസിസി ഇവന്റുകളിൽ പങ്കെടുത്താൽ ലഭിക്കുന്ന വാർഷിക വിഹിതമായ 34.5 ദശലക്ഷം ഡോളറാണ് (ഐസിസി വാർഷിക വരുമാനത്തിന്റെ 5.75%) പിസിബിയുടെ പ്രധാന വരുമാനം. സ്വന്തം ഇഷ്ടപ്രകാരം മത്സരം ബഹിഷ്കരിക്കുന്നത് ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടാത്തതിനാൽ, പിഴയോ മറ്റ് നിയമനടപടികളോ പാകിസ്ഥാൻ നേരിടേണ്ടി വരും. ഇങ്ങനെയുണ്ടാകുന്ന നഷ്ടം നികത്താൻ പാകിസ്ഥാന്റെ വാർഷിക വിഹിതത്തിന്റെ 70-80 ശതമാനം വരെ ഐസിസി വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
4500 കോടി രൂപയുടെ നഷ്ടം! ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിക്കുന്നത്
Advertisement
Open in App
Home
Video
Impact Shorts
Web Stories