ടീം സ്കോർ 119ൽ നിൽക്കെ ക്രീസിലുണ്ടായിരുന്ന ബേസിലിന് മറുവശത്തുനിന്ന് നായകൻ റിസ്വാനാണ് മലയാളത്തിൽ നിർദേശം നൽകിയത്. ഫീൽഡർമാർ ഓഫ് സൈഡിലാണെന്നും സ്റ്റമ്പിൽ എറിയാൻ സാധ്യത കുറവാണെന്നുമായിരുന്നു നായകന്‍റെ നിർദേശം. ‘അതെയതെ’ എന്ന് ബാസിൽ മറുപടി നൽകുന്നതും കേൾക്കാം. മത്സരം ജയിച്ചശേഷം വിജയാഹ്ലാദ പ്രകടനത്തിനിടെ ‘ഇനി സമാധാനമായി പോകാം’ എന്ന് ഇരുവരും കെട്ടിപ്പിടിച്ച് പറയുന്നതും കേൾക്കാം.
Also Read- Women’s IPL | ഒടുവിൽ ഔദ്യോഗികം; വനിതാ ഐപിഎല്ലിന് ബിസിസിഐ അനുമതി
advertisement
റിസ്വാന്‍റെയും ബേസിലിന്‍റെയും കൂട്ടുകെട്ടാണ് യുഎഇക്ക് ഈ ലോകകപ്പിലെ ആദ്യ വിജയമൊരുക്കിയത്. 16 ഓവറിൽ 113ന് മൂന്ന് എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ഇരുവരും ഒരുമിച്ചത്. 29 പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സും അടക്കം 43 റൺസെടുത്ത റിസ്വാനും 14 പന്തിൽ രണ്ടു ഫോറും രണ്ട് സിക്സും പറത്തിയ ബേസിലും ചേർന്ന് ടീമിനെ പൊരുതാനുള്ള സ്കോറിൽ (148) എത്തിക്കുകയായിരുന്നു.
മറ്റൊരു മലയാളി താരമായ അലിഷാൻ ഷറഫു 4 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിൽ നമീബിയ 141 റൺസിൽ ഒതുങ്ങിയതോടെ യുഎഇക്ക് ഏഴ് റൺസ് ജയം സ്വന്തമായി. ആദ്യ മത്സരത്തിൽ നെതർലൻഡിനോട് അവസാന ഓവറിൽ പരാജയപ്പെട്ടിരുന്നില്ലെങ്കിൽ യുഎഇക്ക് സൂപ്പർ 12ലേക്ക് യോഗ്യത നേടാൻ കഴിയുമായിരുന്നു.