TRENDING:

Minnal Murali | 'മിന്നൽ മുരളി' ട്രെൻഡ് ഏറ്റെടുത്ത് മാഞ്ചസ്റ്റർ സിറ്റി; മറുപടിയുമായി 'ഒറിജിനൽ മിന്നൽ മുരളി'; ആഘോഷമാക്കി മലയാളികളും

Last Updated:

സൂപ്പർ താരം റിയാദ് മഹ്‌റസിനെ കുറിച്ചുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് മിന്നൽ മുരളിയെ സിറ്റി ഏറ്റെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'മിന്നൽ മുരളി' (Minnal Murali) എന്ന മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയെ ഏറ്റെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി (Manchester City). സൂപ്പർ താരം റിയാദ് മഹ്‌റസിനെ (Riyad Mahrez) കുറിച്ചുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് മിന്നൽ മുരളിയെ സിറ്റി ഏറ്റെടുത്തത്. മഹ്‌റസിന്റെ ചിത്രത്തിന് 'ഞങ്ങളുടെ സ്വന്തം സൂപ്പര്‍ ഹീറോ മഹ്‌റസ് മുരളി' എന്ന അടിക്കുറിപ്പായിരുന്നു സിറ്റി കുറിച്ചത്.
advertisement

മിന്നൽ മുരളിയെ ഫുട്ബോൾ ലോകത്തെ പ്രമുഖ ക്ലബ്ബുകളിൽ ഒന്ന് ഏറ്റെടുത്ത സന്തോഷത്തിലായിരുന്നു മലയാളി ആരാധകരും. ക്ലബിന്റെ പോസ്റ്റിന് താഴെ മലയാളി ആരാധകരുടെ കമന്റുകൾ നിറയുകയാണ്. ഇതിന് പിന്നാലെ തന്നെ സാക്ഷാൽ മിന്നൽ മുരളിയുടെ കമന്റും പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടു. ഒറിജിനൽ മിന്നൽ മുരളി ഇതെല്ലാം കാണുന്നുണ്ട് എന്നായിരുന്നു ചിത്രത്തിൽ 'മിന്നൽ മുരളി'യായി വേഷമിട്ട ടോവിനോ തോമസ് (Tovino Thomas) കമന്റ് ചെയ്തത്. ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫും (Basil Joseph) സിറ്റിയുടെ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

advertisement

ഏതായാലും സ്പൈഡർമാനേയും സൂപ്പർമാനേയും ബാറ്റ്‌മാനേയും ഏറ്റെടുത്ത ആരാധകരുടെ ഹൃദയങ്ങളിലേക്ക് മിന്നൽ വേഗത്തിൽ നടന്നു കയറുകയാണ് മിന്നൽ മുരളിയും.

Also read- Minnal Murali | ലോകസിനിമയിൽ 'മിന്നൽ മുരളി' നാലാം സ്ഥാനത്ത്; നെറ്റ്ഫ്ലിക്സിന്റെ പട്ടിക പുറത്തിറങ്ങി

ടോവിനോ തോമസ് - ബേസിൽ ജോസഫ് കൂട്ടുകെട്ട് ചിത്രമായ 'മിന്നൽ മുരളി' ക്രിസ്മസ് റിലീസ് എന്ന നിലയിൽ ഡിസംബർ 24 നാണ് നെറ്ഫ്ലിക്സ് പ്രീമിയറായി ആരാധകർക്ക് മുന്നിൽ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്.

advertisement

'മഹ്റസ് മുരളി' അല്ല ' മിന്നൽ മഹ്റസ്'; സിറ്റിയെ തിരുത്തി ആരാധകർ

പുതുവര്‍ഷ ദിനത്തില്‍ ആഴ്‌സണലിനെതിരായ ലീഗ് മത്സരത്തിനിടെയുള്ള മഹ്‌റസിന്റെ ചിത്രമാണ് സിറ്റി പങ്കുവെച്ചിരിക്കുന്നത്. മഹ്റസിനെ വിശേഷിപ്പിച്ചത് തെറ്റായ രീതിയിൽ ആയിരുന്നെന്നും യഥാർത്ഥത്തിൽ 'മിന്നൽ മഹ്റസ്' എന്നായിരുന്നു വിശേഷിപ്പിക്കേണ്ടതെന്നും ഒരു മലയാളി ആരാധകൻ കമന്റ് ചെയ്തു.

ആഴ്‌സണലിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയമായിരുന്നു സിറ്റി സ്വന്തമാക്കിയിരുന്നത്. മത്സരത്തിൽ മഹ്‌റസും ഗോൾ നേടിയിരുന്നു. 31ാം മിനിറ്റില്‍ ബുക്കായോ സാകയിലൂടെ മത്സരത്തിൽ ലീഡ് നേടിയ ആഴ്‌സണലിനെ 57ാം മിനിറ്റിലെ മഹ്‌റസിന്റെ പെനാല്‍റ്റി ഗോളിലൂടെ സിറ്റി സമനിലയിൽ പിടിച്ച സിറ്റി, ഇഞ്ചുറി ടൈമിൽ റോഡ്രിയുടെ ഗോളിൽ ജയം നേടുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മത്സരത്തിലെ ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലീഡ് 10 പോയിന്റാക്കി ഉയർത്താനും സിറ്റിക്ക് സാധിച്ചു. 21 മത്സരങ്ങളിൽ നിന്നും 53 പോയിന്റുമായാണ് സിറ്റി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 43 പോയിന്റോടെ ചെൽസിയാണ് രണ്ടാം സ്ഥാനത്ത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Minnal Murali | 'മിന്നൽ മുരളി' ട്രെൻഡ് ഏറ്റെടുത്ത് മാഞ്ചസ്റ്റർ സിറ്റി; മറുപടിയുമായി 'ഒറിജിനൽ മിന്നൽ മുരളി'; ആഘോഷമാക്കി മലയാളികളും
Open in App
Home
Video
Impact Shorts
Web Stories