Minnal Murali | ലോകസിനിമയിൽ 'മിന്നൽ മുരളി' നാലാം സ്ഥാനത്ത്; നെറ്റ്ഫ്ലിക്സിന്റെ പട്ടിക പുറത്തിറങ്ങി
- Published by:user_57
- news18-malayalam
Last Updated:
Malayalam movie Minnal Murali occupies fourth place in Netflix weekly chart | നെറ്റ്ഫ്ലിക്സ് പട്ടികയിൽ 'മിന്നൽ മുരളി' നാലാം സ്ഥാനത്ത്
11 രാജ്യങ്ങളിലെ സിനിമകളിൽ ടോപ്പ് ടെനിൽ മലയാള ചിത്രം 'മിന്നൽ മുരളി' (Minnal Murali). സോഫിയ പോൾ (വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്) നിർമ്മിച്ച് ബേസിൽ ജോസഫ് (Basil Joseph) സംവിധാനം ചെയ്ത 'മിന്നൽ മുരളിയിൽ' ടൈറ്റിൽ റോളിൽ ടൊവിനോ തോമസും (Tovino Thomas) പ്രതിനായകനായി ഗുരു സോമസുന്ദരവും (Guru Somasundaram) എത്തുന്നു.
ഡിസംബർ 24-ന് Netflix-ൽ പ്രീമിയർ ചെയ്‌തതു മുതൽ പ്രായഭേദമന്യേ നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങൾ നേടിയ ചിത്രത്തെ 'ഔട്ട് ആൻഡ് ഔട്ട് എന്റർടെയ്‌നർ' എന്നും 'സ്വദേശി ദേശി-സൂപ്പർഹീറോ' എന്നും വിശേഷിപ്പിക്കുന്നു.
മഹത്തായ കഥകൾ സാർവത്രികമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട്, റിലീസ് ചെയ്ത ആദ്യവാരം തന്നെ 'മിന്നൽ മുരളി'. Netflix-ലെ ഇംഗ്ലീഷ് ഇതര സിനിമകൾക്കായുള്ള ആഗോള ടോപ്പ് ടെൻ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ട്രെൻഡിംഗ്! ഈ സൂപ്പർഹീറോ സിനിമ Netflix-ലെ പതിനൊന്ന് രാജ്യങ്ങളിലെ സിനിമകളിൽ മികച്ച പത്തിലും ഉണ്ട്.
advertisement
ഇന്ത്യ, ഒമാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നി നാല് രാജ്യങ്ങളിൽ 'മിന്നൽ മുരളി' നെറ്റ്ഫ്ലിക്സിൽ മാത്രം സ്ട്രീം ചെയ്യുന്നു!
പി.ആർ.ഒ. - എ.എസ്. ദിനേശ്, ശബരി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ ഇറങ്ങിയത്. ഗോദ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി.
ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.
advertisement
"തുടക്കം മുതലേ എനിക്ക് മിന്നല്‍ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാന്‍ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകര്‍ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ മിന്നല്‍ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നല്‍ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ," സിനിമ റിലീസ് ചെയ്യും മുൻപേ ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണിത്.
advertisement
Summary: Malayalam movie Minnal Murali occupies fourth place in the Netflix weekly chart of top 10 movie across the world
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2021 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Minnal Murali | ലോകസിനിമയിൽ 'മിന്നൽ മുരളി' നാലാം സ്ഥാനത്ത്; നെറ്റ്ഫ്ലിക്സിന്റെ പട്ടിക പുറത്തിറങ്ങി