മത്സരത്തിന്റെ ആദ്യ പകുതിയില്‍ സ്റ്റെര്‍ലിംഗിന്റെ ഗോളില്‍ മുന്നിലെത്തിയ സിറ്റിക്ക് തൊട്ടടുത്ത മിനുട്ടില്‍ തന്നെ ലീഡ് ഉയര്‍ത്താനുള്ള ഒരു സുവര്‍ണാവസരം ലഭിച്ചതായിരുന്നു. എന്നാല്‍ രണ്ടാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം അഗ്യൂറോ തുലക്കുകയാണ് ചെയ്തത്.
Also Read-Premier League | പ്രീമിയര്‍ ലീഗില്‍ കിരീടധാരണം വൈകും; ചെല്‍സിക്കെതിരെ സിറ്റിക്ക് തോല്‍വി
43ആം മിനുട്ടില്‍ ചെല്‍സി താരം ക്രിസ്റ്റന്‍സന്‍ വരുത്തിയ പ്രതിരോധ പിഴവ് മുതലാക്കി ചെല്‍സി ബോക്സിലേക്ക് മുന്നേറിയ സിറ്റി താരം ഗബ്രിയേല്‍ ജിസ്യുസ് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന അഗ്വേറോക്ക് പാസ് നല്‍കി. പക്ഷേ അഗ്വേറോയ്ക്ക് പന്ത് കാലില്‍ നിയന്ത്രിക്കാനായില്ല. താരത്തിന്റെ ഫസ്റ്റ് ടച്ച് പാളി പന്ത് കാലില്‍ നിന്ന് തെറിച്ചെങ്കിലും പന്തിലേക്ക് ഓടിയടുത്ത സ്റ്റെര്‍ലിംഗ് ഞൊടിയിടയില്‍ എടുത്ത ഷോട്ടില്‍ പന്ത് ചെല്‍സി വല തുളച്ചു. ഈ ഗോളിന് പിന്നാലെ 45ആം മിനുട്ടില്‍ സിറ്റിക്ക് ലീഡ് ഉയര്‍ത്താനുള്ള ഒരു സുവര്‍ണാവസരം ലഭിച്ച തായിരുന്നു. ബോക്സിനുള്ളില്‍ സിറ്റി താരം സ്റ്റെര്‍ലിംഗിനെ വീഴ്ത്തിയതിന് റഫറി സിറ്റിക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു. പക്ഷെ പെനല്‍റ്റി കിക്കെടുത്ത അഗ്വേറോയ്ക്ക് പിഴച്ചു. താരത്തിന്റെ ദുര്‍ബലമായ പനേങ്കാ കിക്ക് ചെല്‍സി ഗോളി മെന്‍ഡി അനായാസം കയ്യിലൊതുക്കി. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ചെല്‍സി സമനില ഗോള്‍ നേടുകയും കളിയിലെ ഇഞ്ചുറി മിനുട്ടിലെ ഗോളില്‍ മത്സരം ജയിക്കുകയും ചെയ്തു. അഗ്വേറോ എടുത്ത കിക്ക് ഗോളായിരുന്നുവെങ്കില്‍ കളിയുടെ ഫലം മറ്റൊന്നായേനെ. മത്സരം വിജയിച്ചാല്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇതോടെ സിറ്റിക്ക് നഷ്ടമായത്.
advertisement
മത്സര ശേഷം തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അഗ്യൂറോ ആരാധകരോട് ക്ഷമാപണം നടത്തിയത്. 'പെനല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ സഹതാരങ്ങളോടും സ്റ്റാഫിനോടും ടീമിനെ പിന്തുണക്കുന്ന എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. അതൊരു മോശം തീരുമാനമായിരുന്നു, അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു.' താരം കുറിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം നേടാനുള്ള സാധ്യതകള്‍ നഷ്ടമായതിനൊപ്പം വ്യക്തിപരമായി സ്വന്തമാക്കാന്‍ കഴിയുമായിരുന്ന റെക്കോര്‍ഡ് കൂടിയാണ് പെനാല്‍റ്റി തുലച്ചതിലൂടെ അഗ്യൂറോ നഷ്ടപ്പെടുത്തിയത്. ഒരു ക്ലബിനു വേണ്ടി ഏറ്റവുമധികം പ്രീമിയര്‍ ലീഗ് ഗോളുകളെന്ന റൂണിയുടെ 183 ഗോള്‍ റെക്കോര്‍ഡിന് ഒരെണ്ണം മാത്രം പിന്നിലാണ് അര്‍ജന്റൈന്‍ താരം.
അതേസമയം ഇന്നലത്തെ വിജയം ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയെ ഒന്നുകൂടി ഭദ്രമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലൈസ്റ്റര്‍ സിറ്റി തോല്‍വി വഴങ്ങിയത് ചെല്‍സിക്ക് പോയിന്റ് ടേബിളില്‍ മൂന്നാമതെത്തുന്നതില്‍ സഹായകമായി. ഇനി മൂന്നു മത്സരങ്ങള്‍ കൂടിയാണ് ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ലീഗില്‍ ബാക്കിയുള്ളത്. അവശേഷിക്കുന്ന 3 മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് നേടുകയോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു മത്സരം പരാജയപ്പെടുകയോ ചെയ്താല്‍ സിറ്റിക്ക് കിരീടം നേടാം.
