TRENDING:

നാടകീയാന്ത്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

Last Updated:

റൊണാൾഡോയുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ട്വീറ്റ് ചെയ്തു. ലോകകപ്പിന് പോർച്ചുഗലിനെ നയിക്കുന്ന റൊണാൾഡോയുടെ പ്രതികരണം ഇനിയും വന്നിട്ടില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണെറ്റഡ് വിട്ടു. താരവും ക്ലബും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. റൊണാൾഡോയുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ട്വീറ്റ് ചെയ്തു. ക്ലബ്ബിനും കോച്ചിനും എതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ റൊണാൾഡോയുടെ അഭിമുഖം വിവാദമായതിന് പിന്നാലെയാണ് താരവും ക്ലബ്ബും വഴി പിരിയുന്നത്.
advertisement

പരസ്പര ധാരണപ്രകാരമാണ് ക്ലബ്ബും താരവും വഴിപിരിയുന്നതെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ലോകകപ്പിന് പോർച്ചുഗലിനെ നയിക്കുന്ന റൊണാൾഡോയുടെ പ്രതികരണം ഇനിയും വന്നിട്ടില്ല.

Also Read-'മാഞ്ചസ്റ്റർ എന്നെ ചതിച്ചു; പരിശീലകൻ എറിക് ടെൻ ഹാഗിനോട് യാതൊരു ബഹുമാനവുമില്ല': ക്രിസ്റ്റ്യാനോ

ക്ലബ്ബിന്റെ പരിശീലകൻ എറിക് ടെൻ ഹാഗും മറ്റ് മുതിർന്ന അംഗങ്ങളും ക്ലബ്ബിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്ന് ക്രിസ്റ്റ്യാനോ ആരോപിച്ചു. പിഴേയ്സ് മോർഗന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ആരോപണങ്ങൾ.

advertisement

എറിക് ടെന്‍ ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ റോണോ വ്യക്തമാക്കിയത്. യുവന്‍റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്‍റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരത്തിനിടെ പകരക്കാരനാക്കിയതില്‍ അരിശംപൂണ്ട് റൊണാള്‍ഡോ മത്സരം പൂര്‍ത്തീകരിക്കുംമുന്‍പ് ഗ്രൗണ്ട് വിട്ടുപോയിരുന്നു. ഇക്കാരണത്താൽ അടുത്ത മത്സരത്തിൽ നിന്ന് ടെൻ ഹാഗ് താരത്തെ വിലക്കുകയും ചെയ്തു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായ സംഭവമായിരുന്നു ഇത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
നാടകീയാന്ത്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു
Open in App
Home
Video
Impact Shorts
Web Stories