'മാഞ്ചസ്റ്റർ എന്നെ ചതിച്ചു; പരിശീലകൻ എറിക് ടെൻ ഹാഗിനോട് യാതൊരു ബഹുമാനവുമില്ല': ക്രിസ്റ്റ്യാനോ

Last Updated:

 എറിക് ടെൻ ഹാഗിനോട് തനിക്ക് യാതൊരു ബഹുമാനവുമില്ല, കാരണം അയാൾ തന്നെ ബഹുമാനിച്ചിട്ടില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേയും പരിശീലകൻ എറിക് ടെൻ ഹാഗിനെതിരേയും ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൂപ്പർതാരത്തിന്റെ അഭിമുഖത്തിലാണ് പരിശീലകനെതിരേയും ക്ലബ്ബിനെതിരേയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. മാഞ്ചസ്റ്ററിൽ നിന്നും വഞ്ചിക്കപ്പെട്ടുവെന്നാണ് ക്രിസ്റ്റ്യാനോ ആരോപിച്ചത്.
ക്ലബ്ബിന്റെ പരിശീലകൻ എറിക് ടെൻ ഹാഗും മറ്റ് മുതിർന്ന അംഗങ്ങളും ക്ലബ്ബിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്ന് ക്രിസ്റ്റ്യാനോ ആരോപിച്ചു. പിഴേയ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ആരോപണങ്ങൾ.
എറിക് ടെൻ ഹാഗിനോട് തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും കാരണം അയാൾ തന്നെ ബഹുമാനിച്ചിട്ടില്ല. പരിശീലകനോട് മാത്രമല്ല, ക്ലബ്ബിലെ രണ്ട് മൂന്ന് പേരോടും തനിക്ക് ഇതേ സമീപനമാണ്. വഞ്ചിക്കപ്പെട്ടതായാണ് തനിക്ക് തോന്നുന്നത്.
advertisement
ക്ലബ്ബിലെ ചിലർക്ക് തന്നെ ആവശ്യമില്ല. ഇത് ഈ വർഷത്തെ മാത്രം കാര്യമല്ല, കഴിഞ്ഞ വർഷവും ഇങ്ങനെ തന്നെയായിരുന്നു. അത് താന്‍ കാര്യമാക്കുന്നില്ല. പക്ഷേ ജനങ്ങൾ സത്യം തിരിച്ചറിയണം. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ വിളിച്ചിട്ടാണ് താൻ ക്ലബ്ബിലേക്ക് വന്നത്. മാഞ്ചസ്റ്ററിലേക്ക് മട‌ങ്ങി വന്നതിനു ശേഷം ക്ലബ്ബിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. സർ അലക്സ് പോയതിനു ശേഷം ക്ലബ്ബ് മെച്ചപ്പെട്ടതായും തനിക്ക് അനുഭവപ്പെട്ടിട്ടില്ല. ക്ലബ്ബിന് ഏറ്റവും മികച്ചത് നൽകാനായിരുന്നു താൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് മടങ്ങിവന്നതും. റൊണാൾഡോ പറയുന്നു.
advertisement
ക്രിസ്റ്റ്യാനോയുടെ അഭിമുഖം ഇതിനകം കായികലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പരിശീലകൻ ടെൻ ഹാഗനും ക്രിസ്റ്റ്യാനോയും തമ്മിലുള്ള അസ്വാരസ്യം മറനീക്കി കൂടുതൽ വെളിപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരത്തിനിടെ പകരക്കാരനാക്കിയതില്‍ അരിശംപൂണ്ട് റൊണാള്‍ഡോ മത്സരം പൂര്‍ത്തീകരിക്കുംമുന്‍പ് ഗ്രൗണ്ട് വിട്ടുപോയിരുന്നു. ഇക്കാരണത്താൽ അടുത്ത മത്സരത്തിൽ നിന്ന് ടെൻ ഹാഗ് താരത്തെ വിലക്കുകയും ചെയ്തു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായ സംഭവമായിരുന്നു ഇത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മാഞ്ചസ്റ്റർ എന്നെ ചതിച്ചു; പരിശീലകൻ എറിക് ടെൻ ഹാഗിനോട് യാതൊരു ബഹുമാനവുമില്ല': ക്രിസ്റ്റ്യാനോ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement