- ഐപിഎൽ പോയിൻ്റ് പട്ടിക 2024 | IPL 2024 Points Table
- ഐപിഎൽ 2024 പട്ടിക | IPL 2024 Match Schedule
- ഐപിഎൽ 2024 പർപ്പിൾ തൊപ്പി | IPL 2024 Purple Cap
- ഐപിഎൽ 2024 ഓറഞ്ച് തൊപ്പി | IPL 2024 Orange Cap
- മിക്കതും ആറ് ഐപിഎൽ 2024 | Most Sixes in IPL 2024
advertisement
ഇഷാന് കിഷന്‍ - രോഹിത് ശര്‍മ സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 53 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയതോടെ കളി മുംബൈയുടെ വരുതിയിലായി. 34 പന്തില്‍ നിന്ന് 5 സിക്‌സും 7 ഫോറുമടക്കം 69 റണ്‍സുമായി മടങ്ങിയ ഇഷാനായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. ഇഷാന് മികച്ച പിന്തുണ നല്‍കി കളിച്ച രോഹിത് 24 പന്തില്‍ നിന്ന് 3 വീതം സിക്‌സും ഫോറുമടക്കം 38 റണ്‍സെടുത്ത് മടങ്ങി.
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും പരിക്കുമാറി തിരിച്ചെത്തിയ മുംബൈയുടെ 'സ്കൈ' സൂര്യകുമാര്‍ യാദവിന്‍റെ അഴിഞ്ഞാട്ടമായിരുന്നു വാങ്കെഡെയില്‍ പിന്നെ കണ്ടത്. വെറും 19 പന്തുകളില്‍ നിന്ന് 4 സിക്‌സും 5 ഫോറുമടക്കം 52 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.
സൂര്യയെ വൈശാഖ് വിജയകുമാര്‍ പുറത്താക്കിയതോടെ പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്നു. 6 ബോളില്‍ 3 സിക്‌സടക്കം 21 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദികിന്‍റെ സിക്‌സറിലൂടെ മുംബൈ തങ്ങളുടെ രണ്ടാം ജയവും കുറിച്ചു. 10 പന്തില്‍ നിന്ന് 16 റണ്‍സുമായി തിലക് വര്‍മ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. 40 പന്തിൽ 4 ഫോറും 3 സിക്സും സഹിതം 61 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് ആർസിബിയുടെ ടോപ് സ്കോറർ. രജത് പാട്ടിദാർ (26 പന്തിൽ 50), ദിനേഷ് കാർത്തിക് (23 പന്തിൽ 53*) എന്നിവരും അർധസെഞ്ചറി നേടി. മുംബൈക്കായി ജസ്പ്രീത് ബുംറ 5 വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയാണ് ബുംറയുടെ 5 വിക്കറ്റ് നേട്ടം.
26 പന്തുകൾ നേരിട്ട പാട്ടിദാർ 3 ഫോറും 4 സിക്സും സഹിതം 50 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേഷ് കാർത്തിക്കാണ് ബെംഗളൂരുവിനെ 190 കടത്തിയത്. കാർത്തിക് 23 പന്തിൽ 5 ഫോറും 4സിക്സും സഹിതമാണ് 53 റണ്‍സെടുത്തത്. ആകാശ് മാധ്‌വാൾ എറിഞ്ഞ അവസാന ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം കാർത്തിക് 19 റൺസാണ് അടിച്ചെടുത്തത്.
ഓപ്പണർ വിരാട് കോഹ് മൂന്ന് വിക്കറ്റിന് പുറത്തായി. 9 പന്തുകൾ നേരിട്ട കോഹ്ലി മൂന്നു റൺസ് മാത്രമെടുത്ത് മൂന്നാം ഓവറിൽ ബുംറയ്ക്കു വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ വിൽ ജാക്സ് ആറു പന്തിൽ എട്ടു റൺസുമായി പുറത്തായതോടെ രണ്ടിന് 23 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും മൂന്നാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് ഡുപ്ലെസിയും പാട്ടിദാറും ആർസിബിയെ കരകയറ്റി.
ഗ്ലെൻ മാക്സ്‍വെൽ (നാലു പന്തിൽ 0) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. മത്സരത്തിൽ ഗോൾഡൻ ഡക്കായ മാക്സ്‍വെൽ, ഐപിഎൽ ചരിത്രത്തിൽ കൂടുതൽ ഗോൾഡൻ ഡക്കുകളെന്ന ദിനേഷ് കാർത്തിക്, രോഹിത് ശർമ എന്നിവരുടെ നാണക്കേടിന്റെ റെക്കോഡിനൊപ്പമെത്തി. മൂവരും ഇതുവരെ 17 തവണ വീതമാണ് ഗോൾഡൻ ഡക്കായത്.
മുംബൈയ്ക്കായി ജെറാൾഡ് കോയെട്സെ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും ശ്രേയസ് ഗോപാൽ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും ആകാശ് മാധ്‌വാൾ നാല് ഓവറിൽ 57 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.