അതേസമയം ആദ്യ മത്സരം സ്വന്തമാക്കിയ ഓസീസിന് പരമ്പരയില്‍ അപരാജിത ലീഡുണ്ട്. നാളെ ഇന്ത്യയെ കീഴടക്കിയാല്‍ മത്സരം 2- 0 ത്തിന് സ്വന്തമാക്കാന്‍ ഓസീസ് സംഘത്തിന് കഴിയും. സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ അവസാന ടി 20യ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഓസീസ് സംഘം ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്.
പ്രാസമൊപ്പിച്ച് ക്രിക്കറ്റ് താരങ്ങളുടെ പേരു പറയൂയെന്ന് വീരു; തകര്‍പ്പന്‍ മറുപടിയുമായി ആരാധകര്‍
പരിക്കേറ്റ ബില്ലി സ്റ്റാങ്കിളിന് പകരമാണ് ഓസീസ് സ്റ്റാര്‍ക്കിനെ ടീമിലെടുത്തിരിക്കുന്നത്. 2016 ന് ശേഷം ഇതാദ്യമായാണ് സ്റ്റാര്‍ക്ക് ടി20 കളിക്കാനൊരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട് നാളത്തെ മത്സരത്തിന്. ശ്രീലങ്കയോടായിരുന്നു സ്റ്റാര്‍ക്കിന്റെ അവസാന മത്സരം. നേരത്തെ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടംപിടിച്ചിരുന്ന സ്റ്റാര്‍ക്ക് വിശ്രമത്തിലായിരുന്നു.
advertisement
മഴ കളി മുടക്കിയപ്പോള്‍ കളത്തിന് പുറത്ത് താരമായി രാഹുല്‍; വീഡിയോ
വളരെയേറെ അനുഭവസമ്പത്തുള്ള സ്റ്റാര്‍ക്കിന്റെ സേവനം ടീമിന് വളരെയേറെ ഗുണം ചെയ്യുമെന്നാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞത്. ബ്രിസ്ബനില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് റണ്ണിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
