പ്രാസമൊപ്പിച്ച് ക്രിക്കറ്റ് താരങ്ങളുടെ പേരു പറയൂയെന്ന് വീരു; തകര്‍പ്പന്‍ മറുപടിയുമായി ആരാധകര്‍

Last Updated:
ന്യൂഡല്‍ഹി: ക്രിക്കറ്റ് കളത്തില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് തന്റെ വെടിക്കെട്ട് ഇന്നിങ്ങ്‌സ് ഇപ്പോള്‍ തുടരുന്നത് സോഷ്യല്‍മീഡിയയിലാണ്. ശ്രദ്ധേയമായ ട്വീറ്റുകളിലൂടെ നിറഞ്ഞ് നില്‍ക്കുന്ന താരം പലപ്പോഴും വിവാദങ്ങളിലും അകപ്പെടാറുണ്ട്. ഏറ്റവുമൊടുവില്‍ ആരാധകര്‍ക്ക് മുന്നില്‍ പുതിയ ചലഞ്ചുമായെത്തിയിരിക്കുകയാണ് വീരു.
ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര പിന്തുടരുന്ന സെവാഗ് ഇംഗ്ലീഷ് താരങ്ങളുടെ പേരിലെ പ്രാസവുമായി ബന്ധപ്പെടുത്തിയാണ് പുതിയ ട്വീറ്റുമായി രംഗത്തെത്തിയത്. സ്റ്റോക്‌സ്, ഫോക്‌സ്, വോക്‌സ് എന്നിവരുടെ പേരുകള്‍ ട്വീറ്റ് ചെയ്ത താരം പ്രാസമൊപ്പിച്ച് മൂന്ന് താരങ്ങളുടെ പേരുപറയാനാണ് ആരാധകരോട് ആവശ്യപ്പെട്ടത്.
advertisement
പ്രാസമൊപ്പിച്ചുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളുട പേരുകളുമായി നിരവധിപ്പേര്‍ രംഗത്ത് വന്നപ്പോള്‍ പ്രാസമൊപ്പിച്ച് പന്ത്രണ്ട് അംഗ ടീമിനെ പ്രഖ്യാപിച്ചും ഒരു ആരാധകന്‍ വീരുവിന്റെ ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞു.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
പ്രാസമൊപ്പിച്ച് ക്രിക്കറ്റ് താരങ്ങളുടെ പേരു പറയൂയെന്ന് വീരു; തകര്‍പ്പന്‍ മറുപടിയുമായി ആരാധകര്‍
Next Article
advertisement
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടു.

  • ഭൂമിയുടെ തൽസ്ഥിതി തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

  • ജനുവരി 27 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം, ഹർജിക്ക് മറുപടി നൽകാൻ 6 ആഴ്ച സമയം അനുവദിച്ചു.

View All
advertisement