മഴ കളി മുടക്കിയപ്പോള്‍ കളത്തിന് പുറത്ത് താരമായി രാഹുല്‍; വീഡിയോ
Last Updated:
മെല്‍ബണ്‍: ഇന്ത്യയും ഓസീസും തമ്മിലുള്ള രണ്ടാം ടി20 മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഇന്നിങ്‌സ് 19 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു മഴ വില്ലനായെത്തുന്നത്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 19 ഓവറില്‍ 137 റണ്‍സായ് നിശ്ചയിച്ച് മത്സരം പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും മഴ വീണ്ടും എത്തുകയായിരുന്നു. ഇതോടെ വിജലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായി പുനര്‍ നിര്‍ണയിച്ചെങ്കിലും മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ മഴ കളിമുടക്കിയപ്പോള്‍ കളത്തിന് പുറത്ത് താരമാവുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍. താരങ്ങളെല്ലാം പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു താരം. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും ഫോട്ടോയെടുക്കാന്‍ അവസരം നല്‍കിയുമായിരുന്നു രാഹുല്‍ ആരാധകരുടെ മനം കവര്‍ന്നത്.
മഴയെത്തിയപ്പോഴും ആവേശം ചോരാതെ നില്‍ക്കുന്ന മെല്‍ബണിലെ ആരാധകര്‍ക്കൊപ്പമുള്ള രാഹുലിന്റെ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. നേരത്തെ ഓസീസില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രാഹുല്‍ ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്. 2015 ല്‍ സിഡ്‌നിയിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.
advertisement
advertisement
അതേസമയം ഇതുവരെയും ഓസീസില്‍ രാഹുല്‍ ഏകദിന മത്സരം കളിച്ചിട്ടില്ല. നേരത്തെ ബ്രിസ്ബനില്‍ നടന്ന ടി20 യാണ് താരത്തിന്റെ ഓസീസ് മണ്ണിലെ ആദ്യ കുട്ടി ക്രിക്കറ്റ് മത്സരം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 2:13 PM IST


