മൂന്നാം ടെസ്റ്റിൽ ഡേവിഡ് വാർണറെ പുറത്താക്കി ഇന്ത്യയ്ക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചതും സിറാജ് ആണ്. അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്ക് പരുക്കേറ്റതിനെ തുടർന്നാണ് രണ്ടാം ടെസ്റ്റിൽ സിറാജിന് അവസരം ലഭിച്ചത്. ആദ്യ ഇന്നിങ്സിൽ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തി താരം അരങ്ങേറ്റം ഗംഭീരമാക്കി. കഴിഞ്ഞ നവംബറിൽ സിറാജ് ഓസ്ട്രേലിയൻ പര്യടനത്തിലായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു. എന്നാൽ നാട്ടിലേക്കു മടങ്ങാതെ ടീമിനൊപ്പം തുടരാനാണ് താരം തീരുമാനിച്ചത്.
advertisement
Also Read- 42 വർഷത്തിനു ശേഷം ഇന്ത്യ ജയിക്കുമോ? ഓസ്ട്രേലിയയുമായി മൂന്നാം ടെസ്റ്റ് സിഡ്നിയിൽ
സിറാജിന്റെ ദേശസ്നേഹത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വസീം ജാഫർ രംഗത്തെത്തി. നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആരാധകർ ആരും ഇല്ലെങ്കിലും, ഇന്ത്യയ്ക്കായി കളിക്കുകയാണ് എന്നതിലും വലിയ പ്രചോദനം വേറൊന്നില്ല. ഒരു ഇതിഹാസം പറഞ്ഞതു പോലെ ‘നിങ്ങൾ ജനങ്ങൾക്കു വേണ്ടിയല്ല കളിക്കുന്നത്, രാജ്യത്തിന് വേണ്ടിയാണ്''- വസീം ജാഫർ ട്വീറ്റ് ചെയതു.
Also Read- ടീം രഹസ്യം തേടി എത്തിയത് നഴ്സ്; ഐപിഎൽ 13-ാം സീസണിലും വാതുവെയ്പ്പ് വിവാദം
ഇന്ത്യന്‍ ജഴ്‌സിയണിയുമ്പോള്‍ സിറാജ് കണ്ണീര്‍ പൊഴിക്കുന്നത് ഇതാദ്യമല്ല. ന്യൂസിലന്‍ഡിനെതിരെ 2017ല്‍ രാജ്‌കോട്ടില്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ചപ്പോഴും സിറാജ് വിതുമ്പുന്നത് ആരാധകര്‍ കണ്ടതാണ്.