രണ്ടാമത്തെ ഓവര്‍ ബോൾ ചെയ്ത അര്‍ഷ്ദീപ് ആദ്യ പന്തില്‍ തന്നെ ബാബറെ വിക്കറ്റിന് മുന്നിൽ കുരുക്കി. പ്ലംബ് എൽബി ആയതോടെ അംപയർ കൈ ഉയർത്തി ഔട്ട് വിളിച്ചു. എന്നാൽ മടങ്ങാൻ കൂട്ടാക്കാതെ പാക് നായകൻ ഡിആര്‍എസ് എടുത്തു. റീപ്ലേയിൽ ഔട്ടാണെന്ന് തേർഡ് അംപയർ അറിയിച്ചതോടെ ബാബർ പവലിയനിലേക്ക് മടങ്ങി.
ഇന്നിംഗ്സിലെ നാലാം ഓവറിലെ അവസാന പന്തില്‍ റിസ്വാനെയും അര്‍ഷ്ദീപ് മടക്കി. ബൗണ്‍സര്‍ ഹുക്ക് ചെയ്യാന്‍ ശ്രമിച്ച റിസ്വാന്‍ ഡീപ് ഫൈന്‍ ലെഗില്‍ ഭുവിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. തൊട്ടുമുന്നിലെ പന്തിൽ വിരാട് കോഹ്ലി ഡൈവ് ചെയ്തു പിടികൂടാൻ നടത്തിയ ശ്രമത്തിൽനിന്ന് രക്ഷപെട്ടെങ്കിലും റിസ്വാന് ഏറെ നേരം ക്രീസിൽ തുടരാനായില്ല.
advertisement
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഇഫ്തിഖർ അഹമ്മദും ഷാൻ മസൂദും ചേർന്ന് ഭേദപ്പെട്ട സ്കോറിലേക്ക് പാകിസ്ഥാനെ നയിക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 13 ഓവറിൽ മൂന്നിന് 96 എന്ന നിലയിലാണ് പാകിസ്ഥാന. ഇഫ്തിഖർ അഹമ്മദ് 34 പന്തിൽ 51 റൺസെടുത്ത് പുറത്തായി.
Also Read- കളിക്കളത്തിലെത്തുന്ന താരങ്ങളുടെ കൈപിടിച്ചെത്തുന്ന കുട്ടികൾ; അറിയാം പ്ലെയർ എസ്കോർട്ടിനെ കുറിച്ച്
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് പിച്ചാണെങ്കിലും മഴ സാധ്യതയും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിച്ചാണ് രോഹിത് പാകിസ്താനെ ബാറ്റിംഗിനയച്ചത്.