കളിക്കളത്തിലെത്തുന്ന താരങ്ങളുടെ കൈപിടിച്ചെത്തുന്ന കുട്ടികൾ; അറിയാം പ്ലെയർ എസ്കോർട്ടിനെ കുറിച്ച്
- Published by:Naseeba TC
- news18-malayalam
Last Updated:
കളിക്കളത്തിലേക്ക് ഇറങ്ങുന്ന താരങ്ങളുടെ കുട്ടിക്കൂട്ടങ്ങൾ ആരാണ്?
കളിക്കളത്തിലേക്ക് ഇറങ്ങുന്ന താരങ്ങളുടെ കൈപിടിച്ച് എത്തുന്ന കുട്ടിക്കൂട്ടങ്ങളെ എല്ലാ പ്രധാന മത്സരങ്ങളിലും നാം കാണാറുണ്ട്. ആരാണ് ഇവർ? കളിയുമായി ഇവർക്ക് എന്താണ് ബന്ധം? ഫുട്ബോൾ മത്സരങ്ങളിൽ പതിവായി കണ്ടിരുന്ന ഈ രീതി ഇപ്പോൾ ക്രിക്കറ്റ് മത്സരങ്ങളിലും കാണാം. ഇപ്പോൾ നടക്കുന്ന ടി-20 ക്രിക്കറ്റ് ലോകകപ്പിലും താരങ്ങൾക്കൊപ്പം ചിരിച്ചുകൊണ്ടെത്തുന്ന കുട്ടിക്കൂട്ടങ്ങളെ കാണാം.
പ്ലെയർ എസ്‌കോർട്ട് എന്നാണ് ഇവർ അറിയപ്പെടുന്നത്. കളിക്കളത്തിലേക്ക് പ്രവേശിക്കുന്ന താരത്തെ അനുഗമിക്കുന്ന കുട്ടിയെ വിളിക്കുന്ന പേരാണിത്. പ്ലെയർ എസ്‌കോർട്ട് മാച്ച് മാസ്‌കട്ട് അല്ലെങ്കിൽ മസ്കട്ട് ചിൽഡ്രൺ എന്നാണ് ഈ കുട്ടികളെ വിളിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് മൈതാനത്തെത്തുന്ന കളിക്കാർക്കൊപ്പം കൈപിടിച്ച് അകമ്പടിയായി എത്തുന്ന കുട്ടികൾ ദേശീയ ഗാനസമയത്തും താരങ്ങൾക്കൊപ്പമുണ്ടാകും.
advertisement
സാധാരണയായി 6 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇതിനായി എത്തുന്നത്. കളിക്കാരെ സഹായിക്കുന്നതിനു പുറമേ, അവർക്ക് പലപ്പോഴും പതാകകൾ വഹിക്കുക, സൈഡ്‌ലൈൻ ബോൾ ക്രൂവിനെ സഹായിക്കുക, പരസ്പരം മത്സരങ്ങൾ കളിക്കുക തുടങ്ങിയ ചുമതലകളും ഇവർക്കുണ്ട്.
ചൈൽഡ് ഫുട്ബോൾ മാസ്കോട്ടിന്റെ ചരിത്രം
ഫുട്ബോൾ മൈതാനത്ത് കളിക്കാർക്കൊപ്പം കൈപിടിച്ച് കുട്ടികൾ എത്തുന്ന പതിവ് തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. 1990 കൾക്ക് ശേഷമാണ് ഈ രീതി പിന്തുടരുന്നത്. ഓരോ താരങ്ങൾക്കും അകമ്പടിയായി പ്ലേയർ എസ്കോർട്ട് എത്തുന്ന രീതി ആദ്യമായി കണ്ട പ്രധാന ഇവന്റ് 2000 ലെ യുവേഫ യോറ കപ്പ് ആയിരുന്നു. അതുവരെ താരങ്ങൾ പരസ്പരം കൈപിടിച്ചായിരുന്നു മൈതാനത്തിലേക്ക് വന്നിരുന്നത്.
advertisement
യുവേഫ യൂറോ 2000, ടീമിലെ കളിക്കാർ പരസ്പരം ആയുധങ്ങൾ ബന്ധിപ്പിക്കുന്ന മുൻ പരിശീലനത്തിന് പകരമായി, എല്ലാ ഫുട്ബോൾ കളിക്കാരനൊപ്പം കളിക്കാരുടെ അകമ്പടി സേവിക്കുന്ന ആദ്യത്തെ പ്രധാന ഇവന്റുകളിൽ ഒന്നാണ്.
താരങ്ങൾ കുട്ടികൾക്കൊപ്പം എത്തുന്നതിന്റെ കാരണം
കളിക്കാർ കുട്ടികളുടെ അകമ്പടിയോടെ മൈതാനത്തിൽ എത്തുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രചരണങ്ങളെ പ്രോത്സാഹിപ്പിക്കുക, പരസ്പരം പോരാടുന്ന മത്സരങ്ങൾക്കിടയിലും കളിയുടെ നിഷ്കളങ്കത നിലനിർത്തുക, കുട്ടികളുടെ സ്വപ്നസാക്ഷാത്കാരം അതിലൂടെ അവർക്കുണ്ടാകുന്ന നേട്ടം തുടങ്ങിയവയെല്ലാം ഇതിൽപെടും. ഏറ്റവും പ്രധാനപ്പെട്ടത്, ഈ കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് തങ്ങളെന്നും തങ്ങളെ കണ്ടാണ് അവർ ഉറ്റുനോക്കുന്നതെന്നും കളിക്കാരെ ഓർമിപ്പിക്കുക എന്നതാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2022 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കളിക്കളത്തിലെത്തുന്ന താരങ്ങളുടെ കൈപിടിച്ചെത്തുന്ന കുട്ടികൾ; അറിയാം പ്ലെയർ എസ്കോർട്ടിനെ കുറിച്ച്