എന്നാൽ സ്പെയിനെതിരായ ചരിത്രവിജയം നേടിയ മൊറോക്കൻ താരങ്ങൾ വലിയ ആഘോഷമാണ് ഗ്രൗണ്ടിൽ നടത്തിയത്. ഈ ആഘോഷത്തിനൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പാലസ്തീൻ പതാകയേന്തിയായിരുന്നു താരങ്ങളുടെ ആഘോഷം നടന്നത്.
മൊറോക്കന്‍ പതാകയ്‌ക്കൊപ്പം പലസ്തീന്‍ പതാക പിടിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്കും പോസ് ചെയ്തു. പലസ്തീന്‍ പതാക പിടിച്ചുനില്‍ക്കുന്ന മൊറോക്കന്‍ താരങ്ങളായ ജവാദ് അല്‍ യാമിഖിന്റേയും സലീം അമല്ലായുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
advertisement
advertisement
Also Read-ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിരമിച്ചു
കാനഡയ്‌ക്കെതിരായ വിജയത്തിന് ശേഷവും മൊറോക്ക ഇത്തരത്തില്‍ ആഘോഷിച്ചിരുന്നു. ഫ്രീ പലസ്തീന്‍ എന്നെഴുതിയ കൂറ്റന്‍ പതാകയും കാണികള്‍ ഗാലറിയില്‍ ഉയര്‍ത്തിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 07, 2022 8:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്പെയിനെതിരായ വിജയം; പലസ്തീന്‍ പതാകയുമായി മൊറോക്കന്‍ താരങ്ങളുടെ ആഘോഷം