ഖത്തർ ലോകകപ്പിൽ നിന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ബെൽജിയം ക്യാപ്റ്റനും മിഡിഫീല്‍ഡർ ഈഡൻ ഹസാർഡ്. ക്രൊയേഷ്യയോട് പരാജയപ്പെടുകയും മൊറോക്കോയോട് സമനില പാലിക്കുകയും കാനഡയെ പരാജയപ്പെടുത്തുകയും ചെയ്ത ബെൽജിയം ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായിട്ടാണ് ബെൽജിയം ഫിനിഷ് ചെയ്തത്.
31 വയസ് മാത്രം പ്രായമുള്ള താരം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പരുക്കും ഫോമില്ലായ്‌മയും കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. താരം വിരമിക്കുന്നതോടെ ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ അവസാനവും ആരംഭിക്കുകയായി. പരിശീലക സ്ഥാനത്ത് റോബര്‍ട്ടോ മാര്‍ട്ടിനെസും ഒഴിഞ്ഞിരുന്നു.
Also Read-ഗോണ്‍സാലോ റാമോസ്; റൊണാൾഡോക്ക് പകരമിറങ്ങി ചരിത്രം കുറിച്ച പോർച്ചുഗീസ് നക്ഷത്രം
2008 മുതല്‍ 2022 വരെ 126 മത്സരങ്ങള്‍ ബെല്‍ജിയത്തിനായി കളിച്ചു. 36 ഗോളുകളാണ്താരം നേടിയത്. 2012ൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയിലെത്തിയ ഹസാർഡ് 2019 വരെ ടീമിൻ്റെ സുപ്രധാന താരമായി തുടർന്നു. ഈ കാലയളവിലാണ് ഹസാർഡ് എന്ന ഫുട്ബോളർ തൻ്റെ പീക്കിലെത്തിയത്. 245 മത്സരങ്ങളിൽ നിന്ന് ഹസാർഡ് 85 ഗോളുകൾ നേടി.
View this post on Instagram
2019ൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലെത്തിയതോടെ ഹസാർഡിൻ്റെ കരിയർ ഇടിയാൻ ആരംഭിച്ചു. റയലിനായി 51 മത്സരങ്ങൾ കളിച്ച ഹസാർഡ് 4 ഗോളുകളാണ് നേടിയത്. ”ഒരു അധ്യായം കൂടി പൂര്‍ത്തിയാകുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 2008 മുതല്‍ ഞാന്‍ ടീമിന്റെ ഭാഗമാണ്. എന്നാല്‍ അന്താരാഷ്ട്ര കരിയറിന് അവസാനമാവുകയാണ്.” ഹസാര്‍ഡ് കുറിച്ചിട്ടു.
ലീഗ് വൺ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, ലാ ലിഗ, ചാമ്പ്യൻസ് ലീഗ് തുടങ്ങി നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള ഹസാർഡ് 2018 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയം ടീമിൽ അംഗമായിരുന്നു.
നേരത്തെ ബെൽജിയത്തിന്റെ പരിശീലക സ്ഥാനത്ത് റോബര്‍ട്ടോ മാര്‍ട്ടിനെസും ഒഴിഞ്ഞിരുന്നു. ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായാണ് ബെല്‍ജിയം ഖത്തര്‍ ലോകകപ്പിന് എത്തിയത്. ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായതില്‍ കടുത്ത നിരാശയുണ്ടെന്ന് ബെല്‍ജിയം ഫുട്‌ബോള്‍ ഫെഡറേഷനും പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.