ക്രൊയേഷ്യയും ബെല്‍ജിയവും കാനഡയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ മൊറോക്കോ ആദ്യ ഘട്ടം കടന്ന് മുന്നോട്ട് പോകുമെന്ന് പോലും ആരും കരുതിയിരുന്നില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചായിരുന്നു തുടക്കം.
Also Read-നെയ്മർ മടങ്ങി, പിന്നാലെ ക്രിസ്റ്റ്യാനോയും; പുള്ളാവരൂലെ പുഴയിൽ മെസി തനിച്ചായി
ടൂര്‍ണമെന്റിലുടനീളം അത്ഭുതക്കുതിപ്പ് നടത്തുന്ന മൊറോക്കോ ഇതുവരെ ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരെ വീഴ്ത്തിക്കഴിഞ്ഞു. ഗ്രൂപ്പ് മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോ തങ്ങളുടെ ശക്തി ലോകത്തെ വിളിച്ചറിയിച്ചു.
advertisement
കാനഡയെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ മൊറോക്കോയ്ക്ക് നേരിടാനുണ്ടായിരുന്നത് സാക്ഷാൽ സ്പെയിനെയും. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിതമായിരുന്ന മത്സരത്തില്‍ ഷൂട്ടൗട്ടില്‍ സ്പാനിഷ് വമ്പന്‍മാരെ മുട്ടുകുത്തിച്ച് ക്വാര്‍ട്ടറിലെത്തി.
Also Read-സ്പെയിനെതിരായ വിജയം; പലസ്തീന്‍ പതാകയുമായി മൊറോക്കന്‍ താരങ്ങളുടെ ആഘോഷം
അവസാന എട്ടിൽ നേരിടാനുണ്ടായിരുന്നത് റൊണാൾഡോയുടെ പോർച്ചുഗലിനെ. പോർച്ചുഗൽ വിജയം പ്രതീക്ഷിച്ചിരുന്ന ലോകത്തിന് അപ്രതീക്ഷിത ഞെട്ടലാണുണ്ടായത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പോർച്ചുഗലിനെ മൊറോക്കോ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരങ്ങളുടെ അതിപ്രസരമൊന്നുമില്ലെങ്കിലും മൊറോക്കോയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്.
ഖത്തറിലേത് മൊറോക്കോ കളിക്കുന്ന ആറാമത്തെ മാത്രം ലോകകപ്പാണ്. 1970ല്‍ ആണ് ആദ്യമായി അവര്‍ ലോകകപ്പില്‍ പന്ത് തട്ടിയത്. 1986, 1994, 1998 ലോകകപ്പുകളിലും മൊറോക്കോ എത്തിയിരുന്നു. പിന്നീട് 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2018ലെ റഷ്യന്‍ ലോകകപ്പിലാണ് പന്തുതട്ടിയത്.