നെയ്മർ മടങ്ങി, പിന്നാലെ ക്രിസ്റ്റ്യാനോയും; പുള്ളാവരൂലെ പുഴയിൽ മെസി തനിച്ചായി

Last Updated:

ലോകകപ്പിൽ നിന്ന് പോർച്ചുഗലും മടങ്ങുമ്പോൾ പുള്ളാവൂരിലെ ആ പുഴയിൽ മെസി തനിച്ചായിരിക്കുകയാണ്

ഖത്തറിൽ ലോകകപ്പ് ആരംഭിച്ചപ്പോൾ ആവേശം അലയടിച്ചത് ഇങ്ങ് കേരളത്തിലായിരുന്നു. പ്രിയതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും ഫാൻ ഫൈറ്റുമെല്ലാം ലോകകപ്പിനേക്കാൾ വലിയ പോരാട്ടം ഗ്രൂപ്പ് ഘട്ടം മുതൽ കണ്ടു. ഇതിൽ ഏറെ ശ്രദ്ധേയമായത് കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ പുഴയിൽ ഉയർന്ന കട്ടൗട്ടുകളായിരുന്നു. ആദ്യം മെസിയുടെ കട്ടൗട്ടായിരുന്നു പുഴയിൽ ഉയർന്നത്. പിന്നാലെ വിട്ടുകൊടുക്കാതെ നെയ്മറും ക്രിസ്റ്റ്യാനോയുമെല്ലാം പുഴയിൽ നെഞ്ചുവിരിച്ച് നിന്നു.
കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നും നീക്കം ചെയ്യണമെന്നുമൊക്കെയായി പുള്ളാവൂരിൽ മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും മലയാളികളുടെ ഫുട്ബോൾ ചർച്ചകളിൽ ഇടംപിടിച്ചു.
മത്സരങ്ങൾ സെമിയിലേക്ക് കടക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും വിരുദ്ധമായ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലോകകപ്പിൽ അരങ്ങേറുന്നത്. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ട് അർജന്റീന നിരാശപ്പെടുത്തിയെങ്കിലും സെമി ചിത്രങ്ങൾ തെളിഞ്ഞു വരുമ്പോൾ ആദ്യം ഇടം നേടിയത് അർജന്റീനയാണ്.
Also Read- റൊണാൾഡോയ്ക്കും രക്ഷിക്കാനായില്ല; പോർച്ചുഗലിനെ തകർത്ത് മൊറോക്കോ ലോകകപ്പ് സെമിയിൽ
ആദ്യ ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യയോട് ജീവന്മരണ പോരാട്ടം നടത്തിയെങ്കിലും നെയ്മറിന്റേയും റിച്ചാര്ലിസന്റേയും ബ്രസീൽ ലോകകപ്പിനോട് കണ്ണീരോടെ വിടപറഞ്ഞു. പരാജിതനായി കരഞ്ഞു കൊണ്ടുള്ള നെയ്മറിന്റെ മടക്കം ബ്രസീൽ ആരാധകരുടെ മനസ്സിൽ അടുത്ത നാല് വർഷവും വിങ്ങുന്ന ചിത്രമായിരിക്കും. രണ്ടാമത് നടന്ന ക്വാർട്ടർ മത്സരത്തിൽ നെതർലൻഡിന് മുമ്പിൽ അൽപം വിയർത്തെങ്കിലും അർജന്റീന സെമിയിലെത്തി.
advertisement
advertisement
നെയ്മറിന്റെ കാര്യത്തിൽ തീരുമാനമായതോടെ ആരാധകർ ഉറ്റുനോക്കിയത് പോർച്ചുഗൽ-മൊറോക്കോ പോരാട്ടമായിരുന്നു. മത്സരം തുടങ്ങുമ്പോൾ ബെഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ 51ാം മിനുട്ടിൽ ഇറങ്ങിയെങ്കിലും മൊറോക്കൻ ശക്തിക്ക് മുന്നിൽ അടിപതറി വീണു. സെമി പോലും കാണാതെ തന്റെ അവസാന ലോകകപ്പിൽ നിന്നും വിടപറഞ്ഞു പോകുന്ന ക്രിസ്റ്റ്യാനോ ആയിരിക്കും ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഓർത്തുവെക്കപ്പെടുന്നത്.
ഒടുവിൽ, ഖത്തറിൽ നിന്ന് തിരികെ കേരളത്തിലെത്തുമ്പോൾ പുള്ളാവൂരിലെ ആ പുഴയിൽ മെസി തനിച്ചായിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
നെയ്മർ മടങ്ങി, പിന്നാലെ ക്രിസ്റ്റ്യാനോയും; പുള്ളാവരൂലെ പുഴയിൽ മെസി തനിച്ചായി
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement